കുവൈത്തില്‍ പ്രവാസി യുവതിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

കുവൈത്തില്‍ പ്രവാസി യുവതിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി വനിതയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഫര്‍വാനിയയിലാണ് സംഭവം നടന്നത് . അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിലെ സുരക്ഷാ ഉദ്യോഗസ്ഥനാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരമറിയിച്ചത്.

വീട്ടുടമസ്ഥന്‍ യുവതിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല . സെക്യൂരിറ്റി ജീവനക്കാരന്‍ പലതവണ വാതിലില്‍ മുട്ടിയിട്ടും തുറക്കാതെ വന്നതോടെയാണ് അധികൃതരെ വിവരമറിയിച്ചത് .

സുരക്ഷാ അധികൃതര്‍ സ്ഥലത്തെത്തി വാതില്‍ തള്ളി തുറന്നപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ മരണ കാരണം കണ്ടെത്തുന്നതിനായി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. പൊലീസ് അന്വേഷണം ആരംഭിച്ചു .

Leave A Reply
error: Content is protected !!