ഹണിട്രാപിലൂടെ പണം തട്ടാൻ ശ്രമം; യുവാവ് അറസ്റ്റിൽ

ഹണിട്രാപിലൂടെ പണം തട്ടാൻ ശ്രമം; യുവാവ് അറസ്റ്റിൽ

മ​ഞ്ചേ​ശ്വ​രം: യു​വ​തി​യെ ഉ​പ​യോ​ഗി​ച്ച്​ ഹ​ണി​ട്രാ​പ് ന​ട​ത്തി പ​ണം ത​ട്ടാ​ൻ ശ്രമം നടത്തിയ കേ​സി​ൽ യു​വാ​വ് അറസ്റ്റിൽ. ബ​ന്തി​യോ​ട് പ​ച​മ്പ​ളം ടി​പ്പു ഗ​ല്ലി​യി​ലെ മു​ഷാ​ഹി​ദ് ഹു​സൈ​നാ​ണ്​ (24) പൊലീസ് പിടിയിലായത്. ഉ​പ്പ​ള ന​യാ​ബ​സാ​ർ സ്വ​ദേ​ശി​യാ​യ മ​ധ്യ​വ​യ​സ്​​ക​നെ ആക്രമിച്ച് കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പ​ണം ആ​വ​ശ്യ​പ്പെ​ട്ട്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് അ​റ​സ്​​റ്റ്.

ഉ​പ്പ​ള മ​ജ​ൽ സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ഹ​യാ​സ്, ജാ​വി​ദ്, അ​റ​സ്​​റ്റി​ലാ​യ മു​ഷാ​ഹി​ദ് ഹു​സൈ​ൻ എന്നിവരടക്കം നാ​ലു പേ​ർ​ക്കെ​തി​രെ​യാ​ണ് പൊ​ലീ​സ് കേസ് എടുത്തിരിക്കുന്നത്.

Leave A Reply
error: Content is protected !!