കുട്ടികൾക്കായി കേരള ബാങ്കിന്റെ വിദ്യാനിധി പദ്ധതി

കുട്ടികൾക്കായി കേരള ബാങ്കിന്റെ വിദ്യാനിധി പദ്ധതി

തിരുവനന്തപുരം:  കേരള ബാങ്ക് കുട്ടികൾക്കായി ആവിഷ്‌ക്കരിച്ച ‘വിദ്യാനിധി’ നിക്ഷേപ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ 29ന് മാസ്‌ക്കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്യും. സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ, വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

കുട്ടികളിൽ സമ്പാദ്യശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ കേരള ബാങ്ക് ആവിഷ്‌ക്കരിച്ച പ്രത്യേക നിക്ഷേപപദ്ധതിയാണ് വിദ്യാനിധിയെന്ന് മന്ത്രി വി.എൻ. വാസവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 12 വയസ്സ് മുതൽ 16 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് സ്വന്തം പേരിൽ അക്കൗണ്ട് ആരംഭിക്കാം. (7 മുതൽ 10 വരെ ക്ലാസിലെ കുട്ടികൾക്ക്).

സമ്പാദ്യശീലം വളർത്തുന്നതോടൊപ്പം കുട്ടികളുടെ അത്യാവശ്യ പഠനാവശ്യങ്ങൾക്ക് തുക ഉപയോഗിക്കാൻ പ്രപ്തരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്‌ക്കരിച്ചത്. പദ്ധതിയിൽ അംഗങ്ങൾ ആയ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി രക്ഷകർത്താവിന് (മാതാവിന് മുൻഗണന) എല്ലാവിധ സാധാരണ ഇടപാടുകളും നടത്താൻ സാധിക്കുന്ന സ്‌പെഷ്യൽ പ്രിവിലേജ് അക്കൗണ്ട് തുറക്കുന്നതിന് പ്രത്യേക അനുവാദം നൽകും. രണ്ട് ലക്ഷം രൂപവരെയുള്ള അപകട ഇൻഷ്വറൻസ് പരിരക്ഷ അക്കൗണ്ട് ഉറപ്പാക്കും. ആദ്യ വർഷത്തെ പ്രീമിയം ബാങ്ക് നൽകും.

erവിദ്യാനിധി അക്കൗണ്ടിൽ ചേരുന്ന കുട്ടികൾക്ക് കേരള ബാങ്ക് നൽകുന്ന വിദ്യാഭ്യാസ വായ്പക്ക് മുൻഗണന ലഭിക്കും. എസ്.എം.എസ്, എ.ടി.എം, ഡി.ഡി, ആർ.ടി.ജി.എസ്, എൻ.ഇ.എഫ്.ടി, മൊബൈൽ ബാങ്കിംഗ് സൗകര്യങ്ങളും സൗജന്യമായി ലഭിക്കും. കേന്ദ്ര സംസ്ഥാന സർക്കാർ നൽകുന്ന വിവിധ സ്‌കോളർഷിപ്പുകൾക്ക് ലഭിക്കുന്ന ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ സൗകര്യവും വിദ്യാനിധി അക്കൗണ്ടിനുണ്ട്. രക്ഷകർത്താവിനുള്ള പ്രിവിലേജ് അക്കൗണ്ടിന് സാധാരണ എസ്.ബി അക്കൗണ്ടിന് ലഭിക്കുന്ന എല്ലാ സൗകര്യങ്ങളോടൊപ്പം പ്രത്യേക ആനുകൂല്യങ്ങളും അനുവദിക്കും.

Leave A Reply
error: Content is protected !!