പ്രവാസി ക്ഷേമനിധി തട്ടിപ്പിനെതിരെ നടപടിയെടുക്കണം : ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം

പ്രവാസി ക്ഷേമനിധി തട്ടിപ്പിനെതിരെ നടപടിയെടുക്കണം : ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം

ദോഹ : പ്രവാസി ക്ഷേമനിധിയിൽ അംഗത്വം വാഗ്ദാനം ചെയ്ത് വ്യാജ വെബ്സൈറ്റ് നിർമ്മിക്കുകയും പാവപ്പെട്ട പ്രവാസികളെ വഞ്ചിച്ച് പണം തട്ടുകയും ചെയ്യുന്നവർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്ന് ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം.

പ്രവാസി ക്ഷേമനിധിയിൽ അംഗമായ ഒട്ടനവധി പ്രവാസികളുണ്ടെന്നും എന്നാൽ അതിന്റെ സാങ്കേതിക വശം അറിയാത്ത സാധാരണക്കാരാണ് ഇത്തരം ചതിക്കുഴിയിൽ വീണുപോകുന്നതെന്നും ഫോറം വ്യക്തമാക്കി . ഇത്തരം വ്യക്തികളെയും സംഘങ്ങളെയും തിരിച്ചറിയാൻ പ്രവാസി സമൂഹം തയാറാകണമെന്നും തട്ടിപ്പുകാർക്കെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്നും സോഷ്യൽ ഫോറം കേരള സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

Leave A Reply
error: Content is protected !!