വാട്ടർ അതോറിറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി മുഹമ്മദ് റിയാസ്

വാട്ടർ അതോറിറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി മുഹമ്മദ് റിയാസ്

റോഡുകളുടെ ശോച്യാവസ്ഥയിൽ വാട്ടർ അതോറിറ്റിയെ പഴിച്ചു പൊതുമരാമത്തു വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് . കുടിവെള്ള പദ്ധതികൾക്കായി പൊളിക്കുന്ന റോഡുകൾ പിന്നീട് നന്നാക്കുന്നില്ലെന്ന് മന്ത്രിയുടെ വിമർശനം. റിയാസ് പറഞ്ഞതിനെ എതിർക്കുന്നില്ലെന്നും ഗൗരവമായി കാണുന്നുവെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി . റിയാസുമായി അടുത്ത ആഴ്ച മന്ത്രി റിയാസുമായി ചർച്ച നടത്തുമെന്നും റോഷി വ്യക്തമാക്കി.

മലപ്പുറം ജില്ലയിലെ പൊതുമരാമത്ത് പ്രവർത്തികളുടെ അവലോകന യോഗത്തിന് മുമ്പായിരുന്നു റോഡുകളുടെ ശോച്യാവസ്ഥയിൽ വാട്ടർ അതോറിറ്റിയെ മന്ത്രി വിമർശിച്ചത് . കുടിവെള്ള പദ്ധതികൾക്കായി പൊളിക്കുന്ന റോഡുകൾ പൂർവ സ്ഥിതിയിലാക്കാനുള്ള ഉത്തരവാദിത്തം കൂടി വാട്ടർ അതോറിറ്റിക്കുണ്ടെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.

Leave A Reply
error: Content is protected !!