ടൂറിസ്റ്റ് വീസ ഓൺലൈനിൽ നേടാം ; 53 രാജ്യക്കാർക്ക് ഇളവ്

ടൂറിസ്റ്റ് വീസ ഓൺലൈനിൽ നേടാം ; 53 രാജ്യക്കാർക്ക് ഇളവ്

കുവൈത്ത് സിറ്റി :ഓൺലൈൻ ടൂറിസ്റ്റ് വീസ 53 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അനുവദിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം. അതെ സമയം ഈ പട്ടികയിൽ ഇന്ത്യ ഇല്ല.ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി)‌ രാജ്യങ്ങളിൽ ജോലിചെയ്യുന്ന വിദേശികളായ പ്രഫഷനലുകൾക്ക് ഓൺലൈൻ സംവിധാനത്തിൽ വീസയ്ക്ക് അപേക്ഷിക്കാം. ജോലി ചെയ്യുന്ന രാജ്യങ്ങളിൽ കുറഞ്ഞത് 6 മാസത്തെ താമസാനുമതി കാലാവധി ഉള്ളവർക്ക് മാത്രമായിരിക്കും ഈ സൗകര്യം.

ഡോക്ടർമാർ, എ‌ൻജിനീയർമാർ, അഭിഭാഷകർ,കൺസൽറ്റന്റുമാർ, ജഡ്ജിമാരും ‌പബ്ലിക് ‌പ്രോസിക്യൂഷൻ അംഗങ്ങളും, സർവകലാശാലാ അധ്യാപകർ, മാധ്യമ‌പ്രവർത്തകർ, പൈലറ്റുമാർ, സിസ്റ്റം അനലിസ്റ്റുകളും കംപ്യൂട്ടർ പ്രോഗ്രാമ്മർമാർ, മാനേജർമാർ, ബിസിനസ്സുകാർ, നയതന്ത്ര ഉദ്യോഗസ്ഥർ, വാണിജ്യ സ്ഥാപനങ്ങളുടെ ഉടമകളും ‌മാനേജർമാരും പ്രതിനിധികളും.

സൗദി പ്രീമിയ റസിഡൻസ് ഉടമകൾ എന്നിവർക്കാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്സൈറ്റ് ‌മുഖേന ഓൺലൈൻ ‌ടൂറിസ്റ്റ് ‌വീസയ്ക്ക് അപേക്ഷിക്കാൻ ‌സാധിക്കുക .

നിബന്ധനകൾ

>അതിർത്തിയിലെ പ്രവേശന സംവിധാനത്തിൽ ‌3 ദിനാർ വീസ ഫീസ് അടയ്ക്കണം.

> ഇ-വീസയ്ക്ക് അപേക്ഷിക്കുന്നവരുടെ പാസ്പോർട്ട് കാലാവധി 6 മാസത്തിൽ കൂടുതൽ ‌   വേണം.

> വീസ അനുവദിച്ച് ഒരുമാസത്തിനകം കുവൈത്തിൽ പ്രവേശിക്കണം. ഒറ്റത്തവണ മാത്രമേ ‌പ്രവേശനംസാധ്യമാകൂ.

> പ്രവേശിച്ച തീയതി മുതൽ പരമാവധി 3 മാസം കുവൈത്തിൽ താമസിക്കാം .

> ടൂറിസ്റ്റ് വീസയിൽ പ്രവേശിക്കുന്നവർ ജോലി ചെയ്യാൻ പാടില്ല. ജോലിക്കിടെ പിടിയിലായാൽ നിയമനടപടി നേരിടേണ്ടിവരും.

> കാലാവധിയിൽ കൂടുതൽ താമസിച്ചാൽ പിഴ ഈടാക്കുന്നതിന് പുറമേ വീണ്ടും കുവൈത്തിൽ പ്രവേശിക്കുന്നതിനുള്ള നിരോധനം അടക്കമുള്ള നിയമനടപടികൾക്ക് വിധേയരാക്കും.

Leave A Reply
error: Content is protected !!