നല്ല ചിത്രത്തിൻറെ വിജയം: 150ൽ പരം സ്‌ക്രീനുകളിലേക്ക് ജാൻ.എ.മൻ

നല്ല ചിത്രത്തിൻറെ വിജയം: 150ൽ പരം സ്‌ക്രീനുകളിലേക്ക് ജാൻ.എ.മൻ 

യുവ താരനിരയെ അണിനിരത്തി ചിദംബരം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജാൻ.എ.മൻ’ ക്ലീൻ U സർട്ടിഫിക്കറ്റുമായി ചിത്രം 19ന്  പ്രദർശനത്തിന് എത്തി. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത് . കുറച്ചു തീയറ്ററുകളിൽ മാത്രം പ്രദർശനത്തിന് എത്തിയ ചിത്രം ഇപ്പോൾ മികച്ച വിജയത്തിനെതുടർന്ന് 150ൽ പരം സ്‌ക്രീനുകളിലേക്ക് ചിത്രം പ്രദർശിപ്പിക്കാൻ തുടങ്ങി.

ലാൽ, അർജുൻ അശോകൻ, ബാലു വർഗീസ്, ഗണപതി, ബേസിൽ ജോസഫ്, സിദ്ധാർഥ് മേനോൻ,അഭിരാം രാധാകൃഷ്ണൻ, റിയ സൈറ, ഗംഗ മീര, സജിൻ ഗോപു, ചെമ്പിൽ അശോകൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിൻറെ ടീസർ ഏറെ ശ്രദ്ധ ഇതിനകം നേടിക്കഴിഞ്ഞു.

ചീയേഴ്സ് എന്‍റര്‍ടെയ്ൻമെന്‍റ്സിൻ്റെ ബാനറിൽ ലക്ഷ്മി വാരിയർ, ഗണേഷ് മേനോൻ, സജിത്ത് കുമാർ,ഷോൺ ആൻ്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പ്രശസ്ത ചലച്ചിത്രകാരന്മാരായ ആയ ജയരാജ്, രാജീവ് രവി,കെയു മോഹനൻ എന്നിവരുടെ കൂടെ സംവിധാനത്തിലും ഛായാഗ്രഹണത്തിലും അസിസ്റ്റൻ്റ് ആയും അസോസിയേറ്റ് ആയും 12 വർഷങ്ങൾ പ്രവർത്തിച്ചിട്ടുള്ള ആളാണ് ഈ സിനിമയുടെ സംവിധായകൻ ചിദംബരം.

സംഗീതം ബിജിബാൽ, എഡിറ്റര്‍ കിരൺദാസ്. ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് അമൽ നീരദ്, സമീർ താഹിർ, ഷൈജു ഖാലിദ് എന്നിവരുടെ അസോസിയേറ്റ് ആയി പ്രവർത്തിച്ച വിഷ്ണു തണ്ടാശേരി ആണ്.

Leave A Reply
error: Content is protected !!