രാകേഷ്​ അസ്​താനയുടെ നിയമന വിവാദം ; കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്​

രാകേഷ്​ അസ്​താനയുടെ നിയമന വിവാദം ; കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്​

ന്യൂഡൽഹി: ഡൽഹി പൊലീസ്​ കമ്മീഷണറായി രാകേഷ്​ അസ്​താനയെ നിയമിച്ചതിനെതിരെയുള്ള ഹർ ജികളിൽ കേന്ദ്രത്തിന്​ സുപ്രീംകോടതിയുടെ നോട്ടീസ്​. അസ്​താനയുടെ നിയമനം ചോദ്യം ചെയ്​ത്​ രണ്ട്​ ഹർജികളാണ്​ സുപ്രീംകോടതിയുടെ പരിഗണനക്കെത്തിയത്​. ഇതിലൊന്ന്​ എൻ.ജി.ഒ നൽകിയ പൊതുതാൽപര്യ ഹർജിയായിരുന്നു.

അസ്​താനയുടെ നിയമനവുമായി ബന്ധപ്പെട്ട്​ ഹർജി തള്ളിയ ഡൽഹി ഹൈകോടതി വിധിക്കെതിരായ സ്​പെഷ്യൽ ലീവ്​ പെറ്റീഷനായിരുന്നു സുപ്രീം കോടതിക്ക്​ മുന്നിലെത്തിയ മറ്റൊരു ഹർജി.വിഷയത്തിൽ   ജസ്റ്റിസ്​ ഡി.വൈ.ചന്ദ്രചൂഢ്​, എ.എസ്​ ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ്​ ഹരജി പരിഗണിച്ചത്​. ഹർജിക്കാരനായി ഹാജരായ പ്രശാന്ത്​ ഭൂഷൺ വേഗത്തിൽ ​ ഹർജിയിൽ തീർപ്പുണ്ടാക്കണമെന്ന്​ ആവശ്യപ്പെട്ടു.

കേ​ന്ദ്രത്തിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കോടതിയിൽ ഹാജരായത് . മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി അസ്​താനക്ക്​ വേണ്ടിയും കോടതിയിലെത്തി. കേസിൽ രണ്ടാഴ്ചക്കകം സത്യവാങ്​മൂലം സമർപ്പിക്കാൻ സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

1984 ബാച്ച്​ ഗുജറാത്ത്​ കേഡർ ഐ.പി.എസ്​ ഉദ്യോഗസ്ഥനായ രാകേഷ്​ അസ്​താനയെ ജൂലൈ 27നാണ്​ ഡൽഹി പൊലീസ്​ കമ്മീഷണറായി നിയമിച്ചത്​.വിരമിക്കാൻ നാല്​ ദിവസം മാത്രം അവശേഷിക്കുമ്പോഴായിരുന്നു നിയമനം. തുടർന്ന്​ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പൊതുതാൽപര്യം മുൻനിർത്തി അസ്​താനയുടെ കാലാവധി ഒരു വർഷം നീട്ടി നൽകി. അസ്​താനക്ക്​ കാലാവധി നീട്ടി നൽകിയത്​ സുപ്രീംകോടതി വിധികളുടെ ലംഘനമാണെന്നാണ്​ ഹർജിക്കാർ വാദിക്കുന്നത് .

Leave A Reply
error: Content is protected !!