കുടുംബത്തിന്​ വേണ്ടി കുടുംബം നടത്തുന്ന പാർട്ടി ; കോൺഗ്രസിനെതിരെ പ്രധാനമന്ത്രി

കുടുംബത്തിന്​ വേണ്ടി കുടുംബം നടത്തുന്ന പാർട്ടി ; കോൺഗ്രസിനെതിരെ പ്രധാനമന്ത്രി

ന്യൂഡൽഹി: കോൺഗ്രസിനെ വീണ്ടും കുടുംബ പാർട്ടിയെന്ന് രൂക്ഷ വിമർശനം നടത്തി ​ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടന ദിനത്തോടനുബന്ധിച്ച്​ പാർലമെന്‍റിൽ നടത്തിയ പരിപാടിയിലാണ്​ മോദിയുടെ വിദ്വേഷ പരാമർശം.

“കുടുംബത്തിന്​ വേണ്ടി കുടുംബം നടത്തുന്ന പാർട്ടി ആരോഗ്യകരമായ ജനാധിപത്യത്തിന്​ ഒട്ടും ഗുണകരമാവില്ല. തലമുറകളായി ഒരു കുടുംബം തന്നെ നയിക്കുന്ന പാർട്ടിയെ കുറിച്ച്​​ താൻ കൂടുതലൊന്നും പറയേണ്ടതില്ലല്ലോ .” മോദി വിമർശിച്ചു .

ഭരണഘടനാ ദിനത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനായി പൊരുതിയ രാഷ്ട്രപിതാവ് മഹാത്​മഗാന്ധി അടക്കമുള്ളവർക്ക്​ ആദരമർപ്പിച്ചാണ്​ മോദി പ്രസംഗം ആരംഭിച്ചത് ​. ചടങ്ങിൽ സംസാരിച്ച രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​ സ്​ത്രീകൾക്ക്​ വോട്ടവകാശം മാത്രമല്ല ഇന്ത്യ നൽകിയിരിക്കുന്നതെന്ന്​ പറഞ്ഞു.

അതെ സമയം പാർലമെന്‍റിന്‍റെ സെന്‍റർ ഹാളിൽ നടന്ന ഭരണഘടന ദിനാചരണം ബഹിഷ്​കരിക്കാൻ കോൺഗ്രസ്​ തീരുമാനിച്ചിരുന്നു. പരിപാടി ബഹിഷ്​കരിക്കാൻ കോൺഗ്രസ്​ തീരുമാനിച്ചതിനോട്​ പ്രതിപക്ഷ പാർട്ടികൾ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയായിരുന്നു. കൂടാതെ ഡി.​എം.കെ, ശിവസേന, തൃണമൂൽ കോൺഗ്രസ്​, ആർ.എസ്​.പി, എൻ.സി.പി, എസ്​.പി, സി.പി.ഐ, സി.പി.എം, ആർ.ജെ.ഡി, ജെ.എം.എം, ​മുസ്​ലിം ലീഗ്​ പാർട്ടികളുടെ നേതാക്കൾ പരിപാടികൾ ബഹിഷ്​കരിക്കും.

Leave A Reply
error: Content is protected !!