“ഭയങ്കര ഫ്ളെക്സിബിളാണ് അദ്ദേഹം” : കാവലിലെ സുരേഷ് ​ഗോപിയെ കുറിച്ച് കിച്ചു ടെല്ലസ്

“ഭയങ്കര ഫ്ളെക്സിബിളാണ് അദ്ദേഹം” : കാവലിലെ സുരേഷ് ​ഗോപിയെ കുറിച്ച് കിച്ചു ടെല്ലസ്

നിഥിൻ രൺജി പണിക്കർ രചനയും സംവിധാനവും നിർവഹിച്ച് സുരേഷ് ഗോപി ചിത്രം ആണ് കാവൽ. കേരളത്തിൽ തീയറ്ററുകൾ കഴിഞ്ഞ മാസം തുറന്നതോടെ ചിത്രങ്ങൾ എത്തി തുടങ്ങുകയാണ്. ആദ്യ വലിയ റിലീസ് ആയി കുറുപ്പ് 12ന് എത്തി. ചിത്രം വലിയ വിജയം നേടുകയും ചെയ്തു.  അതിന് ശേഷം സൂപ്പർതാരങ്ങളുടെ വരാനിരിക്കുന്ന ചിത്രങ്ങളിൽ ഏറ്റവും ആദ്യം തീയറ്ററിൽ എത്തിയത് സുരേഷ് ഗോപി ചിത്രം കാവൽ ആണ്. ചിത്രം ഇന്നലെ തീയറ്ററിൽ പ്രദർശനത്തിന് എത്തി. ആദ്യ ദിവസം മികച്ച പ്രതികരണം ആണ് നേടിയത്. സിനിമയിലൂടെ 90കളിലെ സുരേഷ് ​ഗോപിയെ തിരിച്ചു കൊണ്ടുവരാൻ കഴിഞ്ഞുവെന്നാണ് സിനിമ കണ്ടവർ പറയുന്നത്.

ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന മറ്റൊരു താരമാണ് കിച്ചു ടെല്ലസ്. കിച്ചു അവതരിപ്പിക്കുന്നത് ഒരു വില്ലൻ പോലീസ് കഥാപാത്രത്തെയാണ്. ഇപ്പോൾ സിനിമയുടെ ഷൂട്ടിങ് വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം. സുരേഷ് ഗോപി തന്നെ ചവിട്ടുന്ന സീൻ ആണ് ആദ്യ ദിവസം ചിത്രീകരിച്ചതെന്ന് കിച്ചു പറഞ്ഞു.

ആദ്യമായിട്ടാണ് സുരേഷ് ഗോപിയെ താൻ കാണുന്നതെന്നും ആദ്യ സീൻ റണാകുളത്ത് ഒരു ആശുപത്രിയില്‍ വെച്ചായിരുന്നുവെന്നും കിച്ചു പറഞ്ഞു. മലയാളികള്‍ പൊലീസ് എങ്ങനെയാവണമെന്ന് പഠിച്ചിരിക്കുന്നത് സുരേഷേട്ടനില്‍ നിന്നാണ് അദ്ദേഹം കുറേയേറെ കാര്യങ്ങള്‍ പറഞ്ഞു തന്നുവെന്നും കിച്ചു പറഞ്ഞു. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സുരേഷേട്ടന്‍ എന്നെ ചവിട്ടുന്ന സീനാണെന്നും മോനെ കാല്‍ ഇവിടംവരെ വരും എന്നദ്ദേഹം എന്നോട് പറഞ്ഞു വെന്നും കിച്ചു പറഞ്ഞു. . “കാണുന്ന പ്രായമൊന്നുമല്ല പിന്നെ കണ്ടത്. ചവിട്ട് കറക്റ്റ് കഴുത്തിനടുത്ത് തന്നെ എത്തി. ഭയങ്കര ഫ്ളെക്സിബിളാണ് അദ്ദേഹം’ കിച്ചു പറഞ്ഞു.

രൺജി പണിക്കർ,മുത്തുമണി,സന്തോഷ് കീഴാറ്റൂർ,ശങ്കർ രാമകൃഷ്ണൻ,ഐ.എം. വിജയൻ,അലൻസിയർ ലേ ലോപ്പസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.നിഖിൽ എസ്.പ്രവീൺ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രസംയോജനം മൻസൂർ മൂത്തൂട്ടിയാണ് കൈകാര്യം ചെയ്തത്.ഹൈറേഞ്ച് പശ്ചാത്തലമാക്കി രണ്ടു കാലഘട്ടത്തിൻ്റെ കഥയാണ് ചിത്രം ദൃശ്യവൽക്കരിക്കുന്നത്. ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകൻ രഞ്ജിൻ രാജ് ഈ ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.

Leave A Reply
error: Content is protected !!