ശശി തരൂര്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച സംഭവം; തരൂരിനെതിരെ രൂക്ഷ വിമർശനവുമായി ടോണി ചമ്മിണി

ശശി തരൂര്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച സംഭവം; തരൂരിനെതിരെ രൂക്ഷ വിമർശനവുമായി ടോണി ചമ്മിണി

കൊച്ചി: കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച ശേഷം അദ്ദേഹത്തെ പുകഴ്ത്തി സമൂഹ മാധ്യമങ്ങൾ പോസ്റ്റ് ഇട്ടിരുന്നു. ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് എറണാകുളത്തെ കോണ്‍ഗ്രസ് നേതാവും, മുന്‍ കൊച്ചി നഗരസഭ മേയറുമായ ടോണി ചമ്മിണി. ആലുവ പൊലീസ് സ്റ്റേഷനില്‍ കോണ്‍ഗ്രസ് നടത്തുന്ന സമരത്തിന്‍റെ വീര്യം കെടുത്തുന്നതാണ് തരൂരിന്‍റെ പോസ്റ്റ് എന്നാണ് ടോണി ചമ്മിണി ഉയർത്തുന്ന ആരോപണം.

ഒരു എംപിയും നാല് എംഎൽഎമാരും ഒരു നാടും നീതിക്കായി മൂന്ന് ദിവസമായി പോലീസ് സ്റ്റേഷൻ വരാന്തയിൽ ഊണും ഉറക്കവുമില്ലാതെ പോരാടുകയാണ്. അവരുടെ പോരാട്ടാവീര്യം കെടുത്തരുത് എന്ന് ടോണി തരൂരിനോട് തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

Leave A Reply
error: Content is protected !!