സ്ത്രീധനമായി ലഭിച്ച 75 ലക്ഷം പെൺകുട്ടികൾക്ക് ഹോസ്റ്റൽ നിർമിക്കാൻ നൽകി നവവധു

സ്ത്രീധനമായി ലഭിച്ച 75 ലക്ഷം പെൺകുട്ടികൾക്ക് ഹോസ്റ്റൽ നിർമിക്കാൻ നൽകി നവവധു

ജയ്പൂർ: സ്ത്രീധനത്തിന്റെ പേരിൽ കൊലപാതകങ്ങൾ അരങ്ങേറുന്ന ഇന്ത്യയിൽ വേറിട്ട രീതി സ്വീകരിച്ചിരിയ്ക്കയാണ് രാജസ്ഥാൻ സ്വദേശിനിയായ നവവധു. സ്ത്രീധനത്തിനായി മാറ്റിവച്ച തുക പെണ്‍കുട്ടികള്‍ക്കായി ഹോസ്റ്റല്‍ നിര്‍മിക്കാനായി മാറ്റിച്ച നവവധുവാണിപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരം . .ബാർമർ നഗരത്തിലെ കിഷോർ സിംഗ് കാനോദിന്റെ മകൾ അഞ്ജലി കൻവാറാണ് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വന്‍തുക സംഭാവന നല്‍കിയത്.

നവംബര്‍ 21നായിരുന്നു പ്രവീണ്‍ സിംഗ് എന്ന യുവാവുമായി അഞ്ജലിയുടെ വിവാഹം. തനിക്ക് സ്ത്രീധനത്തിനായി മാറ്റിവച്ച തുക ഹോസ്റ്റല്‍ നിര്‍മാണത്തിന് നല്‍കണമെന്ന് അഞ്ജലി പിതാവിനോട് ആവശ്യപ്പെടുകയായിരുന്നു. വധുവും കുടുംബവുമാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത് .

വിവാഹ ചടങ്ങുകൾക്ക് ശേഷം പിതാവ് കിഷോർ സിങ് കനോദ് ബ്ലാങ്ക് ചെക്കുമായി അഞ്ജലിയെ സമീപിക്കുകയും ആവശ്യമുള്ള പണം എഴുതിയെടുക്കാൻ നിർദേശിക്കുകയായിരുന്നു. തുടർന്ന് വില്ലേജ് ഓഫീസർ മഹന്ത് പ്രതാപ് പുരിയെ പണം നൽകുന്ന വിവരം കത്ത് വഴി അറിയിച്ചു. മഹന്ത് പ്രതാപ് പുരിയാണ് ചടങ്ങിനെത്തിയവരെ ഇക്കാര്യം അറിയിച്ചത്. അഞ്ജലിയേയും കുടുംബത്തിനെയും പ്രശംസിച്ച പ്രതാപ് പുരി അഞ്ജലിയുടെ തീരുമാനം ആവേശം കൊള്ളിക്കുന്നതാണെന്നും പ്രതികരിച്ചു .

പെൺകുട്ടികളുടെ ഹോസ്റ്റൽ നിർമ്മാണത്തിന് കിഷോർ സിങ് കനോദ് ഒരു കോടി രൂപ മുൻപ് സംഭാവന നൽകിയിരുന്നു. ബാക്കി ആവശ്യമായിവന്ന 50, 75 ലക്ഷം രൂപ നൽകിയ അഞ്ജലിക്ക് വില്ലേജ് ഓഫീസർ നന്ദി അറിയിച്ചതായും പ്രമുഖ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. അഞ്ജലിയുടെയും പിതാവിന്‍റെയും നിർണായക തീരുമാനത്തിന് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ .

Leave A Reply
error: Content is protected !!