‘തക്കാളി തണുക്കാൻ തുടങ്ങി..’; സംസ്ഥാനത്ത് പച്ചക്കറി വില കുറയുന്നതായി റിപ്പോർട്ട്, ഇത് സര്‍ക്കാരിന്‍റെ വിജയമെന്ന് ജനങ്ങൾ

‘തക്കാളി തണുക്കാൻ തുടങ്ങി..’; സംസ്ഥാനത്ത് പച്ചക്കറി വില കുറയുന്നതായി റിപ്പോർട്ട്, ഇത് സര്‍ക്കാരിന്‍റെ വിജയമെന്ന് ജനങ്ങൾ

തിരുവനന്തപുരം: വിപണിയില്‍ ഇടപെട്ട സര്‍ക്കാര്‍ നടപടി ഒടുവിൽ ഫലം കണ്ടു. സംസ്ഥാനത്ത് പച്ചക്കറി വില കുറയുന്നു. ഹോര്‍ട്ടികോര്‍പ്പില്‍ തക്കാളി വില 68 രൂപയായതോടെ പൊതു വിപണിയിലും വില കുറഞ്ഞു തുടങ്ങി. ഒരാഴ്ചക്കുള്ളില്‍ പച്ചക്കറി വിലയില്‍ ഗണ്യമായ കുറവുണ്ടാകുമെന്നാണ് നിഗമനം.

തമിഴ്നാട്ടിലേയും കര്‍ണാടകത്തിലേയും കര്‍ഷകരില്‍ നിന്ന് ഇടനിലക്കാരെ ഒഴിവാക്കി ഹോര്‍ട്ടികോര്‍പ്പ്, കുറഞ്ഞ വിലക്ക് പച്ചക്കറി വാങ്ങി വില്‍പ്പന തുടങ്ങിയതോടെയാണ് വിലക്കയറ്റത്തിന് അറുതി വന്നു തുടങ്ങിയത്. 120 രൂപ വരെ വില ഉയര്‍ന്ന തക്കാളിക്ക് ഹോര്‍ട്ടികോര്‍പ്പ് ഇന്നലെ 80 രൂപയാണ് ഈടാക്കിയതെങ്കില്‍ ഇന്നത് 68 രൂപയാക്കി കുറച്ചു. സവാളക്കും ഉരുളക്കിഴങ്ങിനും 32 രൂപയാക്കി. ഹോര്‍ട്ടികോര്‍പ്പില്‍ വില കുറഞ്ഞതോടെ സംസ്ഥാനത്തെ പൊതുവിപണിയിലും വില കുറഞ്ഞിട്ടുണ്ട്.

Leave A Reply
error: Content is protected !!