കോവിഡ് ഭീഷണി ; വിദേശയാത്രകൾ ഒഴിവാക്കാൻ നിർദേശിച്ച് യുഎഇ

കോവിഡ് ഭീഷണി ; വിദേശയാത്രകൾ ഒഴിവാക്കാൻ നിർദേശിച്ച് യുഎഇ

അബുദാബി∙ കോവിഡിന്റെ പുതിയ വകഭേദങ്ങൾ ആഗോളതലത്തിൽ വർധിക്കുന്ന സാഹചര്യത്തിൽ ക്രിസ്മസ് യാത്രകൾ ഒഴിവാക്കണമെന്ന് അഭ്യർഥിച്ച് യുഎഇ ആരോഗ്യവിഭാഗം . വിദേശ രാജ്യങ്ങളിൽ രോഗവ്യാപനം ഉയരുന്നത് കണക്കിലെടുത്താണിതെന്ന് ആരോഗ്യ വിഭാഗം വക്താവ് ഡോ. ഫരീദ അൽ ഹൊസാനി വ്യക്തമാക്കി.

യുഎഇ ദേശീയദിനം, സ്മാരക ദിനം പ്രമാണിച്ച് 4 ദിവസത്തെ അവധിക്ക് പുറമെ ശൈത്യകാല അവധിക്കായി ഡിസംബർ 9ന് 3 ആഴ്ചത്തേക്ക് സ്കൂളുകൾ അടയ്ക്കുന്നതോടെ വിദേശയാത്ര വർധിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് അധികൃതരുടെ മുന്നറിയിപ്പ്. കോവിഡ് വാക്സീൻ സ്വീകരിച്ചവർ വിദേശ യാത്ര അനുവദനീയമാണെങ്കിലും ജാഗ്രത വേണമെന്നും ഓർമിപ്പിച്ചു.

വിദേശയാത്ര ഒഴിവാക്കാനാകാത്തവർ ആ രാജ്യത്തെ കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമേ തീരുമാനമെടുക്കാവൂ. അവധിക്കാലം ചെലവഴിക്കാൻ തീരുമാനിച്ച രാജ്യങ്ങളിൽ കോവിഡ് കൂടുതലാണെങ്കിൽ യാത്ര റദ്ദാക്കുകയോ സുരക്ഷിതമായ മറ്റു രാജ്യം തിരഞ്ഞെടുക്കുകയോ ചെയ്യണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട് .

Leave A Reply
error: Content is protected !!