സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍: പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി

സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍: പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി

ആലപ്പുഴ: സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയില്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ ഇലക്ടറല്‍ റോള്‍ ഒബ്‌സര്‍വര്‍ സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അലി അസ്ഗര്‍ പാഷ വിലയിരുത്തി.

നിലവിലെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ വോട്ടര്‍മാരെ പട്ടികയില്‍ ചേര്‍ക്കുന്നതും മരണമടഞ്ഞവരെ നീക്കം ചെയ്യുന്നതും ഉള്‍പ്പെടെയുള്ള നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

യോഗത്തില്‍ ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ആന്റണി സ്‌കറിയ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply
error: Content is protected !!