സി.ഐയുടെ സസ്​പെൻഷൻ; കോൺഗ്രസ്​ സമരത്തിന്‍റെ വിജയമെന്ന് പ്രതിപക്ഷ നേതാവ്

സി.ഐയുടെ സസ്​പെൻഷൻ; കോൺഗ്രസ്​ സമരത്തിന്‍റെ വിജയമെന്ന് പ്രതിപക്ഷ നേതാവ്

ആലുവ: മൂഫിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട്​ ആരോപണവി​േധയനായ ആലുവ ഈസ്റ്റ് സി.ഐ സുധീറിന്‍റെ സസ്​പെൻഷൻ കോൺഗ്രസ്​ സമരത്തിന്‍റെ വിജയമാണെന്നും സർക്കാർ മുട്ടുമടക്കിയെന്നും പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ. സ്ത്രീ സുരക്ഷക്ക്​ വേണ്ടിയുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാട് പ്രതിപക്ഷം തുടരും.

ആലുവയിൽ കോൺഗ്രസ് ജനപ്രതിനിധികൾ നടത്തിയ സമരമാണ് സർക്കാറിനെ കൊണ്ട് തെറ്റ് തിരുത്തിച്ചത്. നിരവധി കേസുകളിൽ ആരോപണ വിധേയനായ സി.ഐയെ സംരക്ഷിച്ചത് സി.പി.എം നേതാക്കളാണ്. പൊലീസ് സ്റ്റേഷനുകളിൽ പാർട്ടിയാണ് ഭരണം.

Leave A Reply
error: Content is protected !!