ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് മരിച്ചു

ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് മരിച്ചു

വെ​ഞ്ഞാ​റ​മൂ​ട്: ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യി​ടിച്ച്‌ ഉണ്ടായ അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു. പാ​ലാം​കോ​ണം പൊ​ന്ന​മ്പി ന​ന്ദു​ഭ​വ​നി​ല്‍ സു​രേ​ന്ദ്രന്റെ​യും ല​ത​യു​ടെ​യും മ​ക​ൻ സു​ധീ​ഷ് (25) ആ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി ഏ​ഴി​ന് എം.​സി. റോ​ഡി​ല്‍ വ​യ്യേ​റ്റ് ജ​ങ്​​ഷ​ന് സ​മീ​പം വെച്ചാണ് അപകടം സംഭവിച്ചത്. മുമ്പിൽ സഞ്ചരിച്ച ബൈ​ക്കി​നു​ പി​ന്നി​ല്‍ സു​ധീ​ഷ് സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് ഇ​ടിക്കുകയായിരുന്നു. അപകടത്തിൽ സുധീഷിന് സാ​ര​മാ​യി പ​രി​ക്കേ​റ്റിരുന്നു.ചികിത്സയിലിരിക്കെ വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു മ​ര​ണം.

Leave A Reply
error: Content is protected !!