നിയമ ലംഘനങ്ങൾ ; 3 ഭക്ഷ്യ വിതരണ സ്ഥാപനങ്ങൾ അടപ്പിച്ചു

നിയമ ലംഘനങ്ങൾ ; 3 ഭക്ഷ്യ വിതരണ സ്ഥാപനങ്ങൾ അടപ്പിച്ചു

ഫുജൈറ : നിയമം ലംഘിച്ച് പ്രവർത്തിച്ച മൂന്ന് ഭക്ഷ്യ വിതരണ സ്ഥാപനങ്ങൾ അടപ്പിച്ച് നഗരസഭ . ചട്ട ലംഘനങ്ങൾക്ക് 113 സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകി.ഒരു മാസത്തിനിടെ നഗരസഭാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സ്ഥാപനങ്ങളിൽ ഗുരുതരമായ നിയമ ലംഘനങ്ങൾ കണ്ടെത്താൻ കഴിഞ്ഞത് .

മലിനജലം പുറന്തള്ളുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങൾ ഈ സ്ഥാപനങ്ങൾക്കില്ല .കോവിഡ് പ്രതിരോധ മാർഗങ്ങളായ മാസ്‌കും സാമൂഹിക അകലവും പാലിക്കാതെ ജീവനക്കാർ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതും കണ്ടെത്തി.പൊതു ആരോഗ്യ നിയമങ്ങൾ ലംഘിക്കുന്ന സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടി തുടരുമെന്ന് മുനിസിപ്പാലിറ്റി അധികൃതർ മുന്നറിയിപ്പ് നൽകി.

Leave A Reply
error: Content is protected !!