ലീഗ് പ്രവർത്തകർ മർദിച്ചു; തെരുവൻപറമ്പിൽ സിപിഎം ഹർത്താൽ

ലീഗ് പ്രവർത്തകർ മർദിച്ചു; തെരുവൻപറമ്പിൽ സിപിഎം ഹർത്താൽ

കോഴിക്കോട്: സിപിഎം പ്രവർത്തകർക്ക് മർദ്ദനമേറ്റതായി പരാതി. കോഴിക്കോട് കല്ലാച്ചി തെരുവൻപറമ്പിലാണ് സംഭവം നടന്നത്. വിഷ്ണുമംഗലം ബ്രാഞ്ച് കമ്മറ്റിയംഗം താനമഠത്തിൽ രതിൻ കുമാർ , പന്നിക്കുഴിച്ചാലിൽ വിഷ്ണു എന്നിവർക്കാണ് മർദ്ദനമേറ്റത്.

ലീഗ് പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സിപിഎം ആരോപിക്കുന്നു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. അക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് ഉച്ചയ്ക്ക് ഒരു മണി വരെ സിപിഎം തെരുവൻപറമ്പിൽ ഹർത്താൽ ആചരിക്കുകയാണ്.

Leave A Reply
error: Content is protected !!