ഡിസംബർ 1 മുതൽ ഇന്ത്യയിൽ നിന്ന് സൗദിയിലേയ്ക്ക് നേരിട്ടെത്താൻ അനുമതി

ഡിസംബർ 1 മുതൽ ഇന്ത്യയിൽ നിന്ന് സൗദിയിലേയ്ക്ക് നേരിട്ടെത്താൻ അനുമതി

റിയാദ്∙ ഇന്ത്യയിൽ നിന്നടക്കം 6 രാജ്യങ്ങളിൽ നിന്ന് മൂന്നാമതൊരു രാജ്യത്ത് 14 ദിവസത്തെ ക്വാറന്റീൻ ചെലവഴിക്കാതെ നേരിട്ട് പ്രവേശനം അനുവദിക്കാൻ സൗദി അറേബ്യ .ഇന്ത്യക്ക് പുറമെ , പാക്കിസ്ഥാൻ, ഇന്തൊനീഷ്യ, ഈജിപ്ത്, ബ്രസീൽ, വിയറ്റ് നാം എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഡിസംബർ 1 മുതൽ ഇളവ് നൽകിയതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഔദ്യോഗിക കേന്ദ്രത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസിയാണ് റിപ്പോർട്ട് ചെയ്‌തത് .

ഈ രാജ്യങ്ങളിൽ നിന്നു വരുന്ന എല്ലാവരും അഞ്ച് ദിവസം ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിൽ ചെലവഴിക്കണം. നിലവിൽ മലയാളികളടക്കം ഇന്ത്യയിൽ നിന്നുള്ള പ്രവാസികൾ ദുബായ് വഴിയാണ് സൗദിയിലേയ്ക്ക് സഞ്ചരിക്കുന്നത് . ഇതിന് വൻ തുകയാണ് ചെലവാക്കേണ്ടി വരിക .

Leave A Reply
error: Content is protected !!