വണ്ണം കുറയ്ക്കാന്‍ ഈ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കാം..

വണ്ണം കുറയ്ക്കാന്‍ ഈ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കാം..

അമിതവണ്ണം പലർക്കും അനാരോഗ്യകരം എന്നതിനെക്കാൾ ഒരു സൗന്ദര്യപ്രശ്നമാണ്. വണ്ണത്തിന്‍റെ പേരില്‍ മറ്റുള്ളവരുടെ പരിഹാസങ്ങള്‍ കേള്‍ക്കേണ്ടി വരുക, ഇഷ്ടഭക്ഷണം തന്നെ ഉപേക്ഷിക്കേണ്ടി വരുക എന്നിവയൊക്കെ ആണ് ഇവരെ അസംതൃപ്തരാക്കുന്നത്. എങ്ങനെയെങ്കിലും വണ്ണം കുറച്ചാൽ മതിയെന്ന് കരുതി പലപ്പോഴും അബദ്ധങ്ങൾ കാണിച്ച് അനാരോഗ്യം ക്ഷണിച്ചുവരുത്തുന്നവരും ഇക്കൂട്ടത്തിൽ ഉണ്ട്.

ഡയറ്റിങ് കൂടാതെ ശരീരഭാരം കുറയ്ക്കുന്നതിനുള്ള മൂന്ന് വഴികളാണ് അവര്‍ വീഡിയോയിലൂടെ പങ്കുവയ്ക്കുന്നത്. ആ വഴികള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഒന്ന്

വെയ്റ്റ് ട്രെയിനിങ് ആണ് ആദ്യത്തെ വഴി. നമ്മള്‍ ആഗ്രഹിക്കുന്ന ശരീരഭാരം നേടുന്നതിന് വെയ്റ്റ് ട്രെയിനിങ് സഹായിക്കും. ഇവ മസിലുകളെയും സന്ധികളെയം പുഷ്ടിപ്പെടുത്തുന്നു. ഇതിലൂടെ ശരീരത്തിലെ പേശികള്‍ കൂടുതല്‍ ദൃഡമാവുകയും ചെയ്യുമെന്നും ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു.

രണ്ട്

ഇന്‍റര്‍മിറ്റന്‍റ് ഫാസ്റ്റിങ് ആണ് രണ്ടാമത്തെ വഴി. കൃത്യമായ ഇടവേളയില്‍ ഭക്ഷണം കഴിച്ച് ബാക്കി സമയങ്ങളില്‍ ഉപവാസമെടുക്കുന്ന രീതിയാണ് ഇന്‍റര്‍മിറ്റന്‍റ് ഫാസ്റ്റിങ്. ഒരിക്കല്‍ കഴിച്ച ആഹാരം പൂര്‍ണമായും ദഹിക്കാന്‍ സമയം കൊടുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ ഡയറ്റ് പ്ലാനിലൂടെ ശരീരത്തില്‍ അധികമുള്ള കൊഴുപ്പ് നീക്കം ചെയ്യാനും കഴിയും.

മൂന്ന്

വണ്ണം കുറയ്ക്കാന്‍ ഏറ്റവും പ്രധാനമായി ചെയ്യേണ്ടത് ആരോഗ്യകരമായ ഭക്ഷണരീതി തെരഞ്ഞെടുക്കുക എന്നതാണ്. അതിനായി കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം ആഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണമെന്നും ന്യൂട്രീഷ്യനിസ്റ്റായ അസ്ര പറയുന്നു. വിശപ്പ് കുറയ്ക്കാനും അതുവഴി അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും കഴിയുമെന്നും ഇവര്‍ വ്യക്തമാക്കുന്നു.

Leave A Reply
error: Content is protected !!