ദത്ത് വിവാദം; വീണാ ജോർജ്ജിനും സീതാറാം യെച്ചൂരിക്കും പരാതി

ദത്ത് വിവാദം; വീണാ ജോർജ്ജിനും സീതാറാം യെച്ചൂരിക്കും പരാതി

തിരുവനന്തപുരം: ദത്ത് വിഷയവുമായി ബന്ധപ്പെട്ട് മന്ത്രി വീണാ ജോര്‍ജിന് കുഞ്ഞിന്‍റെ അമ്മ അനുപമയുടെ പരാതി. വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ടിലെന്ന പേരില്‍ തനിക്കെതിരെ മോശം പരാമര്‍ശം പ്രചരിപ്പിക്കുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ഇതുവരെ ലഭ്യമായ റിപ്പോര്‍ട്ടുകളും മൊഴിപ്പകര്‍പ്പുകളും ലഭ്യമാക്കണമെന്നാണ് അനുപമയുടെ ആവശ്യം. നിയമ സെക്രട്ടറിക്കും പരാതി നല്‍കും.

നിയമവിരുദ്ധമായ എഗ്രിമെന്‍റ് തയ്യാറാക്കിയ നോട്ടറിക്കെതിരെ നടപടി എടുക്കണം. അച്ഛനും അമ്മയും കയ്യില്‍ വെച്ചിരിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും രേഖകളും ലഭ്യമാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് പരാതിയിലുള്ളത്. ജില്ലാ വുമന്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കാണ് പരാതി നല്‍കുക. പോലീസ് കംപ്ലയിന്‍റ് അതോറിറ്റിക്കും പരാതി നല്‍കും. കുറ്റക്കാരായ പോലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അന്വേഷണം കൃത്യമായ രീതിയിലല്ല നടക്കുന്നതെന്നും അനുപമ ആരോപണംഉയർത്തുന്നു.

Leave A Reply
error: Content is protected !!