രാജ്യത്ത് 5 ജി സേവനo സ്വാതന്ത്ര്യദിനത്തിൽ

രാജ്യത്ത് 5 ജി സേവനo സ്വാതന്ത്ര്യദിനത്തിൽ

2022 ലെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യത്ത് 5ജി സേവനം ആരംഭിക്കാൻ നീക്കം . ടെലികോം സേവനദാതാക്കളുമായി ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാർ ചർച്ചകൾ ആരംഭിച്ച് കഴിഞ്ഞു .സ്‌പെക്ട്രം ലേലം ഏപ്രിൽ-മെയ് മാസങ്ങളിലാകും നടക്കുക. സാങ്കേതിക സൗകര്യങ്ങളൊരുക്കി സേവനം ലഭ്യമാക്കാൻ നാലുമാസത്തെ സമയം കമ്പനികൾക്ക് നൽകാനാണ് ലക്ഷ്യമിടുന്നത് .

5ജി സേവനത്തിന്റെ ആദ്യഘട്ടത്തിൽ രാജ്യത്തെ തിരഞ്ഞെടുത്ത നഗരങ്ങളിലാകും സേവനം ലഭ്യമാക്കുക. ഉപകരണങ്ങളുംമറ്റും ഇന്ത്യയിൽ എത്തിയാൽ നെറ്റ് വർക്ക് വിന്യസിക്കാൻ 4-6 ആഴ്ചയെങ്കിലും വേണ്ടിവരുമെന്നാണ് കമ്പനികളുടെ പ്രതികരണം .അതെ സമയം നോക്കിയയുടെ സഹകരണത്തോടെ ഭാരതി എയർടെൽ കൊൽക്കത്തിയിൽ കഴിഞ്ഞദിവസം വിജയകരമായി പരീക്ഷണം പൂർത്തിയാക്കിയിരുന്നു. എറിക്‌സണുമായി ചേർന്ന് വോഡാഫോൺ ഐഡിയ പുണെയിൽ പരീക്ഷണത്തിനൊരുങ്ങുകയാണ് .

ഏതൊക്കെ സർക്കിളുകളിലും നഗരങ്ങളിലുമാണ് 5ജി സേവനം ലഭ്യമാക്കേണ്ടതെന്നകാര്യത്തിൽ 2021 ജനുവരിയോടെ കമ്പനികളുമായി കരാറിലെത്തേണ്ടതുണ്ട്. തുടർന്ന് മാത്രമേ പദ്ധതിയുമായി മുന്നോട്ടുപോകാൻ കഴിയൂ. നിലവിലെ ചിപ്പ് ക്ഷാമം പദ്ധതിയെ ദോഷകരമായി ബാധിച്ചേക്കാമെന്ന ആശങ്കയും കമ്പനികൾ പ്രകടിപ്പിച്ചിട്ടുണ്ട്.

Leave A Reply
error: Content is protected !!