ബോളിവുഡ് ചിത്രം ’83’യുടെ ടീസർ പങ്കുവച്ച് പൃഥ്വിരാജ്

ബോളിവുഡ് ചിത്രം ’83’യുടെ ടീസർ പങ്കുവച്ച് പൃഥ്വിരാജ്

വലിയ സിനിമ റിലീസുകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ ഹിന്ദി സിനിമാ വ്യവസായം ഒരുങ്ങുന്നു. കൊറോണ വൈറസ് പാൻഡെമിക് കാരണം സിനിമാശാലകൾ അടയ്‌ക്കേണ്ടതിനാൽ നിർമ്മാതാക്കൾ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ശ്രദ്ധ കേന്ദ്രീകരിച്ചു, ഇപ്പോൾ സിനിമാ പ്രേമികളെ തിയ്യറ്ററുകളിലേക്ക് തിരികെ കൊണ്ടുവരാൻ ഒരുങ്ങുകയാണ്.

ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് രൺവീർ സിങ് നായകനായി എത്തുന്ന 83 ഈ വർഷം ക്രിസ്തുമസ് റിലീസ് ആയി ചിത്രം തീയറ്ററിൽ പ്രദർശനത്തിന് എത്തും. സിനിമയുടെ ട്രെയ്‌ലർ ഈ മാസം 30ന് റിലീസ് ചെയ്യും.  ഇപ്പോൾ സിസിനിമയുടെ ടീസർ പുറത്തിറങ്ങി. പൃഥ്വിരാജ് തൻറെ സ്പഷ്യൽമീഡിയയിൽ ടീസർ പങ്കുവച്ചിട്ടുണ്ട്. ക്രിക്കറ്റ് ലോക കപ്പ് കിരീടത്തില്‍ ഇന്ത്യ ആദ്യമായി മുത്തമിട്ടത് കപില്‍ ദേവിന്റെ ക്യാപ്റ്റന്‍സിക്കു കീഴില്‍ 1983 ലായിരുന്നു. ഇന്ത്യ കണ്ട എറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായാണ് കപില്‍ദേവ് അറിയപ്പെടുന്നത്. ഇദ്ദേഹത്തിന്റെ ജീവിതം സിനിമയാകുന്ന ചിത്രമാണ് 83.

കബീര്‍ ഖാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണ്‍വീര്‍ സിംഗ് ആണ് ചിത്രത്തില്‍ കപില്‍ ദേവായി എത്തുന്നത്. കൃഷ്ണമചാരി ശ്രീകാന്തായി തമിഴ് നടന്‍ ജീവയാണ് എത്തുന്നത്. ജീവ ഈ ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു.ആക്രമണകാരിയായ ഓപ്പണിങ്ങ് ബാറ്റ്‌സ്മാനായിരുന്ന ശ്രീകാന്ത് 1981 മുതല്‍ 1993 വരെ ഇന്ത്യയ്ക്കു വേണ്ടി കളിച്ചിട്ടുണ്ട്.

 

https://www.facebook.com/watch/?v=681045492862045&extid=NS-UNK-UNK-UNK-AN_GK0T-GK1C&ref=sharing

Leave A Reply
error: Content is protected !!