തുലാവര്‍ഷ മഴ; കാസര്‍കോട് സര്‍വ്വകാല റെക്കോര്‍ഡ് മറി കടന്നു; മറികടന്നത് 89 വര്‍ഷം മുന്‍പുള്ള റെക്കോര്‍ഡ്

തുലാവര്‍ഷ മഴ; കാസര്‍കോട് സര്‍വ്വകാല റെക്കോര്‍ഡ് മറി കടന്നു; മറികടന്നത് 89 വര്‍ഷം മുന്‍പുള്ള റെക്കോര്‍ഡ്

കാസര്‍കോട്: തുലാവര്‍ഷ മഴയുടെ ലഭ്യതയില്‍ കാസര്‍കോട് ജില്ലയും സര്‍വകാല റെക്കോര്‍ഡ് മറി കടന്നു.ശരാശരി ഈ കാലയളവില്‍ ഇതുവരെ ലഭിക്കേണ്ടത് 322.7 മില്ലിമീറ്റര്‍ മഴയായിരിക്കെ ഒക്ടോബര്‍ ഒന്നുമുതല്‍ നവംബര്‍ 25 വരെ ജില്ലയില്‍ 801.2 മില്ലിമീറ്റര്‍ മഴയാണ് പെയ്തു തോര്‍ന്നത്. ഇതുവരെ 148 ശതമാനം അധികമഴ. ഒക്ടോബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 31 വരെയുള്ള തുലാവര്‍ഷ കാലയളവില്‍ ജില്ലയില്‍ ശരാശരി ലഭിക്കേണ്ടത് 344.4 മില്ലിമീറ്റര്‍ മഴയാണ്.

1901 മുതലുള്ള 121 വര്‍ഷത്തെ തുലാവര്‍ഷ മഴയുടെ കണക്കില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ തുലാവര്‍ഷ മഴ ലഭിച്ച റെക്കോര്‍ഡ് ഇനി 2021 ന് സ്വന്തം. 1932 ല്‍ രേഖപെടുത്തിയ 790.9 മില്ലിമീറ്റര്‍ മഴയെയാണ് 2021 മറികടന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ 121, വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ജില്ല തുലാവര്‍ഷ സീസണില്‍ 800 മില്ലീമീറ്റര്‍ മറി കടന്നത്.

ജില്ല തുലാവർഷ സീസണിൽ 800 മില്ലിമീറ്റര്‍ മറി കടന്നത്. 700 മില്ലിമീറ്റര്‍ രേഖപെടുത്തിയത് മൂന്നു തവണ (1932,2002, 2021) നേരത്തെ സംസ്ഥാന ശരാശരി മഴയും, പത്തനംതിട്ട, കൊല്ലം, ഇടുക്കി, പാലക്കാട് ജില്ലകളും തുലാവര്‍ഷ മഴയയില്‍ സര്‍വകാല റെക്കോര്‍ഡ് മറി കടന്നിരുന്നു.

Leave A Reply
error: Content is protected !!