“സാധാരണക്കാരൻ്റെ ഭാഷയിൽ, ജീവിതഗന്ധിയായ വരികൾ സമ്മാനിച്ച പ്രതിഭ” : ബിച്ചു തിരുമലയുടെ വിയോഗത്തിൽ മോഹൻലാൽ

“സാധാരണക്കാരൻ്റെ ഭാഷയിൽ, ജീവിതഗന്ധിയായ വരികൾ സമ്മാനിച്ച പ്രതിഭ” : ബിച്ചു  തിരുമലയുടെ വിയോഗത്തിൽ മോഹൻലാൽ 

പ്രശസ്ത മലയാള ഗാനരചയിതാവ് ബിച്ചു തിരുമല (ബി ശിവശങ്കരൻ നായർ) വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. അദ്ദേഹത്തിന് 80 വയസ്സായിരുന്നു. ബിച്ചു തിരുമല മലയാളികൾ ഇന്നും പാടിനടക്കുന്ന എണ്ണമറ്റ ​ഗാങ്ങളുടെ രചയിതാവായിരുന്നു. അന്തരിച്ച പ്രതിഭയ്ക്ക് അനുസ്മരണവുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം അനുശോചനം അറിയിച്ചത്.

വാക്കുകൾക്കൊണ്ട് ഇന്ദ്രജാലം തീർത്ത പ്രതിഭയായിരുന്നു അദ്ദേഹമെന്നും ലയാളത്തിന് ബിച്ചു തിരുമലയുടെ മരണം വലിയ നഷ്‍ടമാണ് ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരൻ്റെ ഭാഷയിൽ, ജീവിതഗന്ധിയായ വരികൾ സമ്മാനിച്ച, അദ്ദേഹത്തിൻ്റെ ഒട്ടനവധി ഗാനങ്ങളിൽ പാടിയഭിനയിക്കാൻ തനിക്ക് ഭാഗ്യമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

മോഹൻലാലിൻറെ വാക്കുകൾ:

തലമുറകൾ ഏറ്റുപാടുന്ന ഭാവസാന്ദ്രമായ ആയിരത്തിലധികം ഗാനങ്ങൾ മലയാളത്തിന് നൽകി പ്രിയപ്പെട്ട ശ്രീ ബിച്ചു തിരുമല വിടവാങ്ങി. അനായാസരചനയിലൂടെ വാക്കുകൾക്കൊണ്ട് ഇന്ദ്രജാലം തീർത്ത പ്രതിഭയായിരുന്നു അദ്ദേഹം. സാധാരണക്കാരൻ്റെ ഭാഷയിൽ, ജീവിതഗന്ധിയായ വരികൾ സമ്മാനിച്ച, അദ്ദേഹത്തിൻ്റെ ഒട്ടനവധി ഗാനങ്ങളിൽ പാടിയഭിനയിക്കാൻ എനിക്ക് ഭാഗ്യമുണ്ടായി. ഒരു കാലഘട്ടത്തിൽ, പ്രിയപ്രേക്ഷകർ ഹൃദയത്തോടു ചേർത്തുപിടിച്ച, എൻ്റെ ഒട്ടനേകം ഹിറ്റ് ഗാനരംഗങ്ങൾക്ക് ജീവൻ പകർന്നത് അദ്ദേഹത്തിൻ്റെ തൂലികയിൽ പിറന്ന വരികളാണെന്നത് സ്നേഹത്തോടെ ഓർക്കുന്നു. ബിച്ചുവേട്ടന് ആദരാഞ്ജലികൾ.

1972-ൽ പുറത്തിറങ്ങിയ ഭജഗോവിന്ദം എന്ന മലയാള ചിത്രത്തിലൂടെയാണ് ബിച്ചു തിരുമല തന്റെ ഗാനരചയിതാവ് ജീവിതം ആരംഭിച്ചത്. ഈ സിനിമ വെളിച്ചം കണ്ടില്ലെങ്കിലും, ഈ ചിത്രത്തിനായി ആലപിച്ച അദ്ദേഹത്തിന്റെ ആദ്യ ഗാനം ബ്രഹ്മ മുഹൂർത്തത്തിൽ ജനപ്രിയമായി.1970 കളുടെ തുടക്കത്തിൽ റേഡിയോയിൽ ഈ ഗാനം സംപ്രേഷണം ചെയ്തു. പിന്നീട് ജി ദേവരാജൻ, വി ദക്ഷിണാമൂർത്തി, എം എസ് ബാബുരാജ്, കെ രാഘവൻ, എം എസ് വിശ്വനാഥൻ, എ ടി ഉമ്മർ, ശ്യാം, ജെറി അമൽദേവ്, ജോൺസൺ, ഔസേപ്പച്ചൻ, ഇളയരാജ, എ ആർ റഹ്മാൻ തുടങ്ങിയ പ്രമുഖ സംഗീതസംവിധായകർക്കൊപ്പം പ്രവർത്തിച്ചു.
ഒഎൻവി കുറുപ്പിനൊപ്പം വാക്കുകളുടെ മനോഹരമായ വിന്യാസത്തിന് വേറിട്ടുനിൽക്കുന്ന വരികൾ സൃഷ്ടിച്ചതിൽ അദ്ദേഹം പ്രശസ്തനാണ്.

Leave A Reply
error: Content is protected !!