യുപിയിൽ പേരുമാറ്റം തുടരുന്നു ; ആഗ്രയിലെ മുഗൾ റോഡ് ഇനി ‘അഗ്രസേൻ മാർഗ്​’

യുപിയിൽ പേരുമാറ്റം തുടരുന്നു ; ആഗ്രയിലെ മുഗൾ റോഡ് ഇനി ‘അഗ്രസേൻ മാർഗ്​’

ആഗ്ര: ഉത്തർപ്രദേശിൽ റോഡുകളുടെ പേരുകളും മാറുന്നു . ആഗ്രയിലെ മുഗൾ റോഡിന്‍റെ പേര്​ മഹാരാജ അഗ്രസേൻ മാർഗ്​ എന്നാക്കി മാറ്റി.

‘വരും തലമുറ പ്രമുഖ വ്യക്തികളിൽനിന്ന്​ പ്രചോദനം ഉൾക്കൊണ്ടിരിക്കണം’ -റോഡിന്‍റെ പേരുമാറ്റം സംബന്ധിച്ച്​ ആഗ്ര മേയർ നവീൻ ജെയിൻ വ്യക്തമാക്കി.

കൂടാതെ ‘ആ​ഗ്രയിലെ മുഗൾ റോഡിനെ മഹാരാജ അഗ്രസേൻ റോഡ്​ എന്ന്​ പുനർനാമകരണം ചെയ്​തു. കാമ്​ല നഗർ, ഗാന്ധിനഗർ, വിജയനഗർ കോളനി, ന്യൂ ആഗ്ര. സോൺ, ബൽകേശ്വർ പ്രദേശങ്ങളിൽ അദ്ദേഹത്തിന്​ ആയിരക്കണക്കിന്​ അനുയായികളുണ്ട്​. റോഡിന്‍റെ പേരുമാറ്റൽ ചടങ്ങിൽ നിരവധിപേർ ഇവിടെയെത്തി ആദരാജ്ഞലികൾ അർപ്പിച്ചു’ -അദ്ദേഹം പറഞ്ഞു.

വ്യാപാരികളുടെ നഗരമായ അഗ്രോഹയിലെ പ്രമുഖ രാജാവായിരുന്നു മഹാരാജ അഗ്രസേൻ. നേരത്തേ, സുൽത്താൻഗഞ്ച്​ പുലിയയുടെ പേര്​ അന്തരിച്ച സത്യപ്ര​കാശ്​ വികാലിന്‍റെ പേരിലാക്കിയിരുന്നു. ആഗ്രയിലെ ഖാട്ടിയ അസം ഖാൻ​ റോഡിന്‍റെ പേര്​ വിശ്വ ഹിന്ദു പരിഷത്ത്​ നേതാവ്​ അശോക്​ സിൻഗാളിന്‍റെ പേരിലാക്കുകയും ചെയ്​തിരുന്നു’ -ആഗ്ര മേയർ വ്യക്തമാക്കി .

Leave A Reply
error: Content is protected !!