ഹൈകോടതി വിമര്‍ശിച്ച റോഡുകളില്‍ ഒന്നു മാത്രമാണ്​ പൊതുമരാമത്തിന്റേതെന്ന് മന്ത്രി റിയാസ്

ഹൈകോടതി വിമര്‍ശിച്ച റോഡുകളില്‍ ഒന്നു മാത്രമാണ്​ പൊതുമരാമത്തിന്റേതെന്ന് മന്ത്രി റിയാസ്

തിരുവനന്തപുരം: ഹൈകോടതി വിമര്‍ശിച്ച റോഡുകളില്‍ ഒന്നു മാത്രമാണ്​ പൊതുമരാമത്തിന്റേതെന്ന്​ വകുപ്പ്​ മന്ത്രി പി.എ മുഹമ്മദ്​ റിയാസ്​. കേരളത്തിലെ റോഡുകളില്‍ മുന്നിലൊന്ന്​ മാത്രമാണ്​ പൊതുമരാമത്തിന്‍റെ കീഴിലുള്ളതെന്നും മന്ത്രി പറഞ്ഞു. വാട്ടര്‍ അതോറിറ്റിയടക്കമുള്ളവയുമായി ബന്ധപ്പെട്ട്​ റോഡുകളുടെ അറ്റകുറ്റപ്പണി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

കുടിവെള്ള പദ്ധതിക്കും മറ്റും റോഡുകള്‍ തകര്‍ത്ത ശേഷം കൃത്യമായ അറ്റകുറ്റപ്പണി നടക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഈ വിഷയം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. മുഖ്യമന്ത്രിയുമായി വിഷയം സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി റിയാസ്​ വ്യക്തമാക്കി.

Leave A Reply
error: Content is protected !!