ശബരിമല തീര്‍ഥാടനം: 90 കോട്പ കേസെടുത്തു; 18000രൂപ പിഴ ഈടാക്കി

ശബരിമല തീര്‍ഥാടനം: 90 കോട്പ കേസെടുത്തു; 18000രൂപ പിഴ ഈടാക്കി

പത്തനംതിട്ട:  എക്‌സൈസ് സ്‌ക്വാഡ് കഴിഞ്ഞ ദിവസം സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ പുകയില ഉത്പ്പന്നങ്ങളും, ബീഡികളും കണ്ടെടുത്തു. കോട്പ നിയമപ്രകാരം 90 കേസുകള്‍ എടുക്കുകയും 18000 രൂപ പിഴ ഈടാക്കുകയും ചെയ്തു.
അട്ടത്തോട് പ്ലാപ്പള്ളി വനമേഖലയിലും സ്‌ക്വാഡ് പരിശോധന നടത്തി വരുന്നു.  ലഹരി പദാര്‍ഥങ്ങള്‍ വില്‍ക്കുന്ന കച്ചവട സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പമ്പ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ പി.കെ. ഹരികുമാര്‍ അറിയിച്ചു. ലഹരി പദാര്‍ഥങ്ങളുടെ വില്‍പ്പന സംബന്ധിച്ച പരാതികള്‍ അറിയിക്കുന്നതിനുള്ള നമ്പര്‍: പമ്പ 04735-203432, നിലയ്ക്കല്‍ 04735- 205010, സന്നിധാനം 04735-202203.
Leave A Reply
error: Content is protected !!