രാജ്യത്ത് 10,549 പേര്‍ക്ക് കൂടി കോവിഡ് ; 488 മരണം

രാജ്യത്ത് 10,549 പേര്‍ക്ക് കൂടി കോവിഡ് ; 488 മരണം

ന്യുഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,549 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. 15.7 ശതമാനം വർധനവാണ് കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്ന് രേഖപ്പെടുത്തിയത് .  പുതുതായി 488 മരണം കൂടി റിപ്പോര്‍ട്ട് ചെയ്‌തതോടെ ആകെ മരണ സംഖ്യ 4,67,468 ആയി ഉയർന്നു . 9,868 പേർ കൂടി കഴിഞ്ഞ ദിവസം രോഗമുക്തരായതോടെ ആകെ രോഗമുക്തർ 3,39,77,830 ആയി. രാജ്യത്ത്
ആകെ കോവിഡ് ബാധിതർ 3,45,55,431 ആയി.

രാജ്യത്ത് സജീവ രോഗികളുടെ എണ്ണം 1,10,133 ആയി കുറഞ്ഞു . 539 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത് . ആകെ രോഗമുക്തി നിരക്ക് 98.33 % ആയി .കഴിഞ്ഞ ദിവസം 5,987 ആയിരുന്നു കേരളത്തിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം. പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക് 0.89% ആയി . പ്രതിവാര പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിൽ താഴെയായി .

83,88,824 ഡോസ് വാക്‌സിനാണ് കഴിഞ്ഞ ദിവസം രാജ്യത്താകമാനം വിതരണം ചെയ്‌തത് .
രാജ്യത്തെ ആകെ വാക്‌സിനേഷൻ 120.27 കോടി ( 1,20,27,03,659 ) യായി ഉയർന്നു .

 

Leave A Reply
error: Content is protected !!