“അലക്സാ, പ്ലേ പച്ചൈ നിറമേ” : പച്ച സാരിയിൽ പുതിയ ചിത്രങ്ങൾ പങ്കുവച്ച് കീർത്തി സുരേഷ്

“അലക്സാ, പ്ലേ പച്ചൈ നിറമേ” : പച്ച സാരിയിൽ പുതിയ ചിത്രങ്ങൾ പങ്കുവച്ച് കീർത്തി സുരേഷ്

മലയാള സിനിമയിലൂടെ ചലച്ചിത്ര ലോകത്ത് അരങ്ങേറ്റം കുറിച്ച നടിയാണ് കീർത്തോ സുരേഷ്. ഇപ്പോൾ തെന്നിന്ത്യൻ സിനിമാ ലോകത്തെ സൂപ്പർ താരമാണ് കീർത്തി. പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് സുരേഷ് കുമാറിന്റേയും ചലച്ചിത്ര നടി മേനകയുടെയും മകളാണ്. 2000-ൽ ബാലതാരമായി ചലച്ചിത്രങ്ങളിൽ അഭിനയിച്ച കീർത്തി, പഠനവും ഫാഷൻ ഡിസൈനിൽ ബിരുദവും നേടിയ ശേഷം മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് ചലച്ചിത്രരംഗത്തേക്ക് തിരിച്ചു വന്നു. 2013-ൽ പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ഗീതാഞ്ജലി എന്ന ചിത്രമാണ് നായികയായുള്ള കീർത്തിയുടെ ആദ്യ ചലച്ചിത്രം. പിന്നീട് തെലുഗ് തമിഴ് സിനിമകളിൽ സജീവമായ തരാം ഇപ്പോൾ പങ്കുവച്ച ചിത്രമാണ് ശ്രദ്ധ നേടുന്നത്.


പച്ചസാരിയിലുള്ള ചിത്രങ്ങളാണ് കീർത്തി ഷെയർ ചെയ്തത്.”അലക്സാ, പ്ലേ പച്ചൈ നിറമേ” എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്. അനുപമ പരമേശ്വരൻ, കല്യാണി പ്രിയദർശൻ, നൈല ഉഷ അടക്കമുള്ള താരങ്ങൾ ഫൊട്ടോയ്ക്ക് താഴെ കമന്റുമായി എത്തിയിട്ടുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തിലേക്ക് തിരിച്ചുവന്ന താരം മരക്കാരിന്റെ റിലീസിനായി കാത്തിരിക്കുകയാണ്.

Leave A Reply
error: Content is protected !!