ഇ​ന്ത്യ -​ മ്യാ​ൻ​മ​ർ അ​തി​ർ​ത്തി​യി​ൽ ഭൂ​ച​ല​നം

ഇ​ന്ത്യ -​ മ്യാ​ൻ​മ​ർ അ​തി​ർ​ത്തി​യി​ൽ ഭൂ​ച​ല​നം

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ-​ മ്യാ​ൻ​മ​ർ അ​തി​ർ​ത്തി​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം. റി​ക്ട​ർ​സ്കെ​യി​ലി​ൽ 6.1 രേ​ഖ​പ്പെ​ടു​ത്തി​യ തീവ്രമായ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ 5.15 നും 5.53 ​നു​മാ​യി ര​ണ്ട് ഭൂ​ച​ല​ന​ങ്ങ​ൾ ഉ​ണ്ടാ​യി. ബം​ഗ്ലാ​ദേ​ശി​ലെ ചി​റ്റ​ഗോം​ഗി​ൽ നി​ന്ന് 183 കി​ലോ​മീ​റ്റ​ർ കി​ഴ​ക്കാ​യി​രു​ന്നു ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം.

ആ​സാം , തൃ​പു​ര, മ​ണി​പ്പൂ​ർ, മി​സോ​റം, എ​ന്നി​വി​ട​ങ്ങ​ളി​ൽ ഭൂ​ക​മ്പ​ത്തി​ന്‍റെ പ്ര​ക​മ്പ​ന​മു​ണ്ടാ​യി. കോ​ൽ​ക്ക​ത്ത വ​രെ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ഭൂ​ച​ന​ത്തി​ന്‍റെ ദൈ​ർ​ഘ്യം നീണ്ടു നിന്നതായി പ്രദേശവാസികൾ വെളിപ്പെടുത്തി .

Leave A Reply
error: Content is protected !!