അഴിയൂരിൽ അതി ദരിദ്രരുടെ സർവ്വേ ,വാർഡ് തല ജനകീയ സമിതി അംഗങ്ങൾക്കുള്ള പരിശീലനത്തിന് തുടക്കമായി

അഴിയൂരിൽ അതി ദരിദ്രരുടെ സർവ്വേ ,വാർഡ് തല ജനകീയ സമിതി അംഗങ്ങൾക്കുള്ള പരിശീലനത്തിന് തുടക്കമായി

അഴിയൂര്‍: സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം അതി ദരിദ്രരെ കണ്ടെത്തുന്നതിന് വേണ്ടി വാർഡ് തലത്തിൽ രൂപീകരിച്ച ജനകീയ സമിതിയിലെ അംഗങ്ങൾക്കുള്ള പരിശീലനത്തിന് തുടക്കമായി. കിലയുടെ ആഭിമുഖ്യത്തിൽ ഒരു വാർഡിൽ നിന്ന് 15 പേർക്കാണ് പരിശീലനം നൽകുന്നത്. പരിശീലന പരിപാടി പ്രസിഡന്റ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡണ്ട് ശശിധരൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, കില റിസോഴ്സ് പേഴ്സൺമാരായ വി പി .അനിൽകുമാർ, കെ ബാലകൃഷ്ണൻ ,പി കെ ഗംഗാധരൻ. വി. ഇ. ഒ .കെ ബജേഷ് എന്നിവർ ക്ലാസെടുത്തു. പരിശീലനം നാളെയും തുടരുന്നതാണ്. വാർഡ് തലത്തിൽ ഫോക്കസ് ഗ്രൂപ്പ് ചർച്ച യിലൂടെയാണ് അതിദരിദ്രരെ കണ്ടെത്തുന്നത്. ഇതിനായി പഞ്ചായത്ത് ആശ്രയ ,കിടപ്പുരോഗികൾ, അന്ത്യോദയ അന്നയോജന എന്നി പദ്ധതികളുടെ ഗുണഭോകൃത ലിസ്റ്റ് വാർഡ് തലത്തിൽ ലഭ്യമാക്കിയിട്ടുണ്ട്.

Leave A Reply
error: Content is protected !!