സ്വര്‍ണവില കൂടി

സ്വര്‍ണവില കൂടി

കൊച്ചി: ഇന്ന് സ്വര്‍ണവില വർധിച്ചു. 120 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,880 രൂപയായി. 15 രൂപയാണ് ഗ്രാമിന് വര്‍ധിച്ചത്. 4,485 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രണ്ടു ദിവസമായി സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു. 35, 760 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ പവന്റെ വില .

16 ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 36,920 രൂപയില്‍ സ്വർണവില എത്തിയിരുന്നു. പിന്നീട് ഏകദേശം 1200 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് സ്വര്‍ണവില വീണ്ടും വർധിച്ചത് .

Leave A Reply
error: Content is protected !!