‘അതിരുകടന്ന് റാഗിംഗ്..’; പ്ലസ് വൺ വിദ്യാർഥിയുടെ മുടി സീനിയർ വിദ്യാർഥികൾ മുറിച്ചതായി പരാതി

‘അതിരുകടന്ന് റാഗിംഗ്..’; പ്ലസ് വൺ വിദ്യാർഥിയുടെ മുടി സീനിയർ വിദ്യാർഥികൾ മുറിച്ചതായി പരാതി

കാസർകോട് ഉപ്പള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർഥി സീനിയർ വിദ്യാർത്ഥികളുടെ ക്രൂര റാഗിംഗെന്ന് പരാതി. സീനിയർ വിദ്യാർഥികൾ പ്ലസ് വൺ വിദ്യാർത്ഥിയുടെ മുടി മുറിച്ചു. മുടി മുറക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

സ്‌കൂളിന് ചേർന്നുള്ള കഫറ്റീരിയയിൽ നിന്നാണ് പ്ലസ് വൺ വിദ്യാർഥിയുടെ മുടി മുറിച്ചത്. സംഭവത്തിന് പിന്നാലെ സ്‌കൂളിനെതിരെ ശക്തമായ പ്രതിഷേധവുമായി വിദ്യാർഥികളുടെ മാതാപിതാക്കൾ രംഗത്തെത്തി.
ഇതിന് മുൻപും ഇതുപോലെ റാഗിംഗ് നടന്നിട്ടുണ്ടെന്നും, എന്നാൽ പരാതി നൽകിയാൽ സ്‌കൂൾ ഗൗരവത്തോടെയല്ല പരിഗണിക്കുന്നതെന്നും പല രക്ഷിതാക്കളും പറയുന്നത്.

Leave A Reply
error: Content is protected !!