അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; വെറും മൂന്നു ദിവസം പ്രായമായ കുട്ടി മരിച്ചു

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; വെറും മൂന്നു ദിവസം പ്രായമായ കുട്ടി മരിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ഒരു നവജാതശിശു മരിച്ചു. മൂന്നു ദിവസം പ്രായമായ ആൺകുട്ടിയാണ് മരിച്ചത്. മണ്ണാർക്കാട് ആശുപത്രിയിലാണ് മരണം സംഭവിച്ചത്.

നാല് ദിവസത്തിനുള്ളിൽ ഇത് നാലാമത്തെ ശിശുമരണമാണ് അട്ടപ്പാടിയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം അരിവാള്‍ രോഗം ബാധിച്ച് കിടപ്പിലായിരുന്ന യുവതിയും ഇവരുടെ പിഞ്ച് കുഞ്ഞും മരിച്ചിരുന്നു.ഈ വർഷം ഇതുവരെ 10 നവജാത ശിശുക്കളാണ് അട്ടപ്പാടിയിൽ മരിച്ചത്.

Leave A Reply
error: Content is protected !!