മാനന്തവാടി-മട്ടന്നൂർ നാലുവരിപ്പാത; സർവേ നടപടികൾ പൂർത്തിയായി

മാനന്തവാടി-മട്ടന്നൂർ നാലുവരിപ്പാത; സർവേ നടപടികൾ പൂർത്തിയായി

കേളകം : നിർദിഷ്ട മാനന്തവാടി-മട്ടന്നൂർ വിമാനത്താവള നാലുവരി റോഡിന്റെ സർവേനടപടികൾ പൂർത്തിയായി. അലൈൻമെന്റും പ്ലാനും അടങ്കലും ഈ ആഴ്ചയോടെ കേരള റോഡ് ഫണ്ട് ബോർഡ് ചീഫ് എൻജിനീയർക്ക് നൽകും.

അനുമതി ലഭിച്ചാൽ ഉടൻ റവന്യൂ വകുപ്പ് റോഡ് നിർമിക്കാനായി നഷ്ടമാകുന്ന ഭൂമി, വീടുകൾ, മറ്റു കെട്ടിടങ്ങൾ തുടങ്ങിയവയുടെ കൃത്യമായ കണക്കെടുപ്പ് നടത്തി ഭൂമി ഏറ്റെടുക്കൽ ആരംഭിക്കും. 58 കിലോമീറ്റർ ദൂരമാണ് മട്ടന്നൂർ-മാനന്തവാടി നാലുവരിപ്പാതയ്ക്ക് ഉണ്ടാവുക.

പ്ലാനിന് അനുമതി ലഭിച്ചാൽ ഭൂമി അളന്ന് തിട്ടപ്പെടുത്തി അതിർത്തികൾ നിർണയിക്കും. നാലുവരിപ്പാതയിൽ അമ്പായത്തോട്-ബോയ്സ് ടൗൺ വരെയുള്ള പാൽച്ചുരംഭാഗം രണ്ടുവരിയായാണ് നിർമിക്കുക. വനഭൂമി വിട്ടുകിട്ടാത്തതാണ് ഇവിടെ നാലുവരിയാക്കാത്തതിന് കാരണം. മാനന്തവാടിവരെ ബാക്കിയുള്ള ഭാഗങ്ങളും നാലുവരിപ്പാതയാക്കും.

Leave A Reply
error: Content is protected !!