മരക്കാരിന് ഇനി 6 ദിവസം കൂടി: പുതിയ കൗണ്ട്‍ഡൗണ്‍ മോഷൻ പോസ്റ്റര്‍ പുറത്തിറങ്ങി

മരക്കാരിന് ഇനി 6 ദിവസം കൂടി: പുതിയ കൗണ്ട്‍ഡൗണ്‍ മോഷൻ പോസ്റ്റര്‍ പുറത്തിറങ്ങി

മരക്കാർ അറബിക്കടലിന്റെ സിംഹം തിയേറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്ന വാർത്ത നേരത്തെ വന്നിരുന്നു. ഇപ്പോൾ അതിൻറെ ഒരുക്കങ്ങളിലാണ് അണിയറപ്രവർത്തകരും മോഹൻലാൽ ഫാൻസും. ചിത്രം ഡിസംബർ 2ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. അറുന്നൂറിലധികം ഫാൻസ്‌ ഷോയുമായി ചിത്രം വലിയ രീതിയിൽ ആണ് റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്. സിനിമയുടെ പുതിയ മോഷൻ പോസ്റ്റർ പുറത്തുവിട്ടു. മരക്കാറിൻറെ ആറ്‌ ദിവസ  കൗണ്ട്‍ഡൗണ്‍ മോഷൻ പോസ്റ്റര്‍ ആണ് പുറത്തുവിട്ടത്.

മരക്കാർ: അറബിക്കടലിന്റെ സിംഹം പ്രിയദർശൻ രചനയും സംവിധാനവും നിർവ്വഹിച്ച ചരിത്ര യുദ്ധ ചിത്രമാണ്. അനി ശശിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മൂൺഷോട്ട് എന്റർടൈൻമെന്റ്‌സും കോൺഫിഡന്റ് ഗ്രൂപ്പും ചേർന്ന് ആശിർവാദ് സിനിമാസാണ് ചിത്രം നിർമ്മിച്ചത്. ചിത്രത്തിൽ മോഹൻലാൽ ആണ് ടൈറ്റിൽ റോളിൽ എത്തുന്നത്. ചിത്രത്തിൽ അർജുൻ സർജ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, കീർത്തി സുരേഷ്, മുകേഷ്, സിദ്ദിഖ്, നെടുമുടി വേണു, പ്രണവ് മോഹൻലാൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 67-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ, ഈ ചിത്രം മൂന്ന് അവാർഡുകൾ നേടി – മികച്ച ഫീച്ചർ ഫിലിം, മികച്ച സ്പെഷ്യൽ ഇഫക്റ്റുകൾ, മികച്ച വസ്ത്രാലങ്കാരം.

Leave A Reply
error: Content is protected !!