നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി അമിത് ഷാ

നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി അമിത് ഷാ

നരേന്ദ്ര മോഡി ഇന്ത്യൻ പ്രധനമന്ത്രി ആയതിനു ശേഷം ആണ് ഇന്ത്യയിൽ പല മാറ്റങ്ങളും വന്നു തുടങ്ങിയത്. മോദി വിരുദ്ധർ പലരും മോദിയും അമിത് ഷായും തമ്മിൽ ശീതസമരമാണെന്നൊക്കെ പറയുമെങ്കിലും അവർക്കിടയിൽ യാതൊരു പ്രശ്നവും ഇല്ല എന്നതാണ് യാഥാർഥ്യം.

ഇന്ത്യയിലെ എല്ലാ മേഖലകളിലുമുണ്ടാകുന്ന അതേ വികസനം വടക്കു കിഴക്കൻ മേഖലയിലും പ്രതിഫലിക്കുകയാണെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞിരിക്കുന്നത്. നരേന്ദ്രമോദി സർക്കാറിന് കീഴിലാണ് വടക്കു-കിഴക്കൻ മേഖലയിലെ ജനങ്ങൾ വികസനവും കാരുണ്യവും എന്തെന്നറിഞ്ഞതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. എല്ലാ സംരംഭകരും അവരുടെ ഒരു മേഖലയായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ പരിഗണിക്കുന്നുണ്ടെന്നും അമിത് ഷാ പറഞ്ഞു. ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്‌സ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. വടക്കു കിഴക്കൻ മേഖലയെ മുൻ കേന്ദ്രസർക്കാറുകൾ എന്നും അവഗണിച്ച ചരിത്രമേയുള്ളു. എന്നാൽ നരേന്ദ്രമോദി സർക്കാറാണ് അവർക്ക് വികസനത്തിന്റെ വെളിച്ചം നൽകിയത്. പ്രദേശത്തുണ്ടായ രാഷ്‌ട്രീയ സ്ഥിരത തന്നെ ജനങ്ങളുടെ വിശ്വാസം വർദ്ധിപ്പിച്ചു. മേഖലയിൽ മുൻ വർഷങ്ങളേക്കാൾ ശാന്തിയും സമാധാനവും പുലരുകയാണെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

വടക്കുകിഴക്കൻ മേഖലയിൽ ഇനി വേണ്ടത് വ്യാണിജ്യമേഖലയുടെ സവിശേഷത ശ്രദ്ധയാണ്. മികച്ച മുതൽമുടക്കുകൾ നടത്താൻ വ്യവസായികളും സംരംഭകരും തയ്യാറാകണം. വടക്കുകിഴക്കൻ മേഖലയിലെ യുവജനങ്ങളുടെ കരുത്തും അദ്ധ്വാനശീലവും അവരുടെ നാട്ടിൽ ഉപയോഗിക്കപ്പെടണം. അതിനുള്ള എല്ലാ സഹായങ്ങൾക്കും കേന്ദ്ര സർക്കാർ മുൻപന്തിയിലുണ്ടെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. മോദി കൊണ്ടുവരുന്ന വികസനങ്ങൾ പലരുടെയും ഉറക്കം കെടുത്തുന്നുണ്ട് . അതെ സമയം രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവള നിർമാണത്തിന് ഉത്തർപ്രദേശ് നോയിഡയിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ശിലയിടുകയാണ്.

ജേവാർ എന്ന ഈ വിമാനത്താവളത്തിൽ എട്ട് റൺവേകളാണ് ഉണ്ടാകുക. 10,500 കോടി മുതൽ മുടക്കിൽ 5000 ഹെക്ടർ സ്ഥലത്ത് നിർമിക്കുന്ന വിമാനത്താവളം രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിമാനത്താവളത്തിലേക്ക് മെട്രോപാതയും നിർമിക്കുന്നുണ്ട്. സൂറിക് എയർപോർട്ട് കമ്പനിക്കാണ് വിമാനത്താവളത്തിന്റെ നിർമാണക്കരാർ. യമുന ഇന്റർനാഷനൽ എയർപോർട്ട് പ്രൈവറ്റ് ലിമിറ്റഡ്, നോയ്ഡ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ് (നിയാൽ) എന്നിവയാണ് കരാർ പങ്കാളികൾ. ഇതിനായി 29,560 കോടി രൂപ മുതൽമുടക്കും. നിർമാണം പൂർത്തിയാവുന്നതോടെ അഞ്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള രാജ്യത്തെ ഏകസംസ്ഥാനമായി യുപി മാറും.

Video Link : https://youtu.be/9sbYaoa0SSw

Leave A Reply
error: Content is protected !!