ജീവന് ഭീഷണി ഉയർത്തി കൊലകൊമ്പന്മാർ; ഈവർഷം വരന്തരപിള്ളിയിൽ കൊല്ലപ്പെട്ടത് നാലുപേർ

ജീവന് ഭീഷണി ഉയർത്തി കൊലകൊമ്പന്മാർ; ഈവർഷം വരന്തരപിള്ളിയിൽ കൊല്ലപ്പെട്ടത് നാലുപേർ

നാട്ടുകാർക്ക് ജീവന് ഭീഷണി ഉയർത്തി കാട്ടാനകൾ. വരന്തരപിള്ളി പഞ്ചായത്തിൽ ഈവർഷം കൊല്ലപ്പെട്ടത് നാലുപേർ. ആനകളെ ഉൾക്കാട്ടിലേക്ക് വിടണമെന്ന് ആവശ്യം ശക്തമാകുന്നു. കൃഷി നാശത്തേക്കാൾ മനുഷ്യരുടെ ജീവന് കാട്ടാനകൾ ഭീഷണിയായ പ്രദേശമാണ് തൃശൂർ വരന്തരപിള്ളി ഫോറസ്റ്റ് റേഞ്ച്.

വരന്തരപിള്ളി പഞ്ചായത്തിൽ മാത്രം ഈ വർഷം കാട്ടാന ആക്രമണത്തിൽ 4 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. രാത്രിയിൽ പുറത്തിറങ്ങാൻ കഴിയാതെ ജീവിക്കേണ്ട ഗതികേടിലാണ് നാട്ടുകാർ. ആനകളെ ഉൾക്കാട്ടിലേക്ക് കയറ്റി വിടാനുള്ള നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാർ ഉന്നയിക്കുന്ന ആവശ്യം.പലപ്പിള്ളി, വലിയകുളം, കോട്ടാമ്പി ആറളം പാടി തുടങ്ങി ചിമ്മിനി ഡാമിലേക്ക് പോകുന്ന പ്രദേശങ്ങളിലൊക്കെ ഇപ്പോൾ രാത്രിയിൽ വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രമായി മാറി കഴിഞ്ഞു.

Leave A Reply
error: Content is protected !!