ഹലാല്‍ വിവാദം; കേരളത്തില്‍ വര്‍ഗീയത ഉണ്ടാക്കാനുള്ള ശ്രമമെന്ന് എഎന്‍ ഷംസീര്‍

ഹലാല്‍ വിവാദം; കേരളത്തില്‍ വര്‍ഗീയത ഉണ്ടാക്കാനുള്ള ശ്രമമെന്ന് എഎന്‍ ഷംസീര്‍

തിരുവനന്തപുരം : സംസ്ഥാനത്ത് വളരെ ആസൂത്രിതമായി വര്‍ഗീയത ഉണ്ടാക്കാനുള്ള ശ്രമം നടക്കുകയാണെന്ന് അഡ്വ. എ എന്‍ ഷംസീര്‍ എംഎല്‍എ വ്യക്തമാക്കി. വിവാദം കനക്കുന്നതിനിനിടെയാണ് ഹോട്ടലുകളിലെ ഹലാല്‍ ബോര്‍ഡുകള്‍ക്കെതിരെ ഷംസീര്‍ രംഗത്തെത്തിയത്.

ഭക്ഷണം ഇഷ്ടമുള്ളവര്‍ കഴിക്കട്ടെ, ചിലത് കഴിക്കാന്‍ പാടില്ലെന്ന തിട്ടൂരമെന്തിനാണ്. ഇതിന് പിന്നില്‍ ആസൂത്രിത ശ്രമങ്ങളുണ്ടെന്നും ഷംസീര്‍ വ്യക്തമാക്കി. സിപിഐഎം പാനൂര്‍ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം നിർവഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Leave A Reply
error: Content is protected !!