കാലാവധി കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞ റീഎൻട്രി വിസ പുതുക്കില്ല : സൗദി ആഭ്യന്തര മന്ത്രാലയo

കാലാവധി കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞ റീഎൻട്രി വിസ പുതുക്കില്ല : സൗദി ആഭ്യന്തര മന്ത്രാലയo

റിയാദ്: സൗദിയില്‍ നിന്ന് അവധിക്ക് പോയവരുടെ റീഎൻട്രി വിസകളുടെ കാലാവധി കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടാല്‍ പിന്നീട് അവ പുതുക്കി നല്‍കില്ല.​ സൗദി ആഭ്യന്തര മന്ത്രാലയമാണ് സുപ്രധാന വിവരം അറിയിച്ചത്. ഇത്തരം റീഎൻട്രി വിസകൾ ഇലക്‌ട്രോണിക് രീതിയിൽ പുതുക്കാൻ സാധിക്കില്ല എന്നാണ് മന്ത്രാലയത്തിന് കീഴിലെ അബ്ഷിർ പോർട്ടൽ അധികൃതർ ട്വിറ്റർ വഴി അറിയിച്ചത്.

സൗദിയിൽ തൊഴിൽ വിസയിലോ ആശ്രിത വിസയിലോ താമസിക്കുന്നവര്‍ക്ക്​ രാജ്യത്തിന്​ പുറത്തുപോകാൻ അനുവദിക്കുന്നതാണ്​ റീഎൻട്രി വിസ. താമസ രേഖക്ക്​ (ഇഖാമ) കാലാവധി ബാക്കി ഉണ്ടായിരിക്കുകയും റീഎൻട്രി വിസയുടെ കാലാവധി രണ്ട് മാസത്തിൽ കൂടാതിരിക്കുകയും ചെയ്താൽ അത്തരം വിസകളുടെ കാലാവധി സ്‍പോൺസർക്ക്​ പുതുക്കാനാവും.

അതെ സമയം തൊഴിലാളി വിദേശത്തായിരിക്കുമ്പോൾ തന്നെ സൗദിയിൽ നിന്നും സ്‍പോൺസർക്ക് ഇലക്‌ട്രോണിക് സംവിധാനം മുഖേനയാണ് പുതുക്കാൻ സാധിക്കുന്നത്​. തൊഴിലാളി രാജ്യത്തിന് പുറത്താണെങ്കിൽ മാത്രമേ ഇത്തരത്തിൽ ഇലക്‌ട്രോണിക് രീതിയിൽ റീഎൻട്രി കാലാവധി നീട്ടാൻ സാധിക്കുകയുള്ളൂവെന്നും അധികൃതർ അറിയിച്ചു.

Leave A Reply
error: Content is protected !!