ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ വീണ്ടുo തകർച്ച . കഴിഞ്ഞ ദിവസം നേരിയതോതിൽ ഉണർവ് പ്രകടമായ സൂചികകളിൽ വ്യാപാര ആഴ്ചയുടെ അവസാനദിനത്തിൽ വീണ്ടും ഇടിവ്.

സെൻസെക്‌സിൽ 1055 പോയന്റ് നഷ്ടത്തിൽ 57,740ലും നിഫ്റ്റി 313 പോയന്റ് താഴ്ന്ന് 17,222ലുമാണ് വ്യാപാരം നടക്കുന്നത്. തീവ്രമായ കോവിഡ് വകഭേദത്തിന്റെ യുറോപ്പിലെ വ്യാപനവും ഏഷ്യൻ സൂചികകളിലെ നഷ്ടവുമാണ് രാജ്യത്തെ ഓഹരി വിപണിയെ ബാധിച്ചത്.

പവർഗ്രിഡ്, എച്ച്‌സിഎൽ ടെക്, നെസ് ലെ, സൺഫാർമ, ടിസഎസ്, ഇൻഫോസിസ്, ബജാജ് ഓട്ടോ, ഭാരതി എയർടെൽ, ഹിന്ദുസ്ഥാൻ യുണിലിവർ, ടെക് മഹീന്ദ്ര, ഐടിസി, ഏഷ്യൻ പെയിന്റ്‌സ്, ഇൻഡസിൻഡ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടൈറ്റാൻ, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ.

അതെ സമയം ബിഎസ്ഇ മിഡ് ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ ഒരുശതമാനം വീതo നഷ്ടത്തിലാണ്. ഫാർമ, ഐടി, എഫ്എംസിജി സെക്ടറുകൾ മാത്രമാണ് നേട്ടത്തിലായത് .

Leave A Reply
error: Content is protected !!