ഇല്ല പിന്നോട്ടില്ല ഒപ്പമുണ്ട് ; മത്സ്യത്തൊഴിലാളികൾക്ക് വീണ്ടും കരുതലുമായി പിണറായി സർക്കാർ

ഇല്ല പിന്നോട്ടില്ല ഒപ്പമുണ്ട് ; മത്സ്യത്തൊഴിലാളികൾക്ക് വീണ്ടും കരുതലുമായി പിണറായി സർക്കാർ

മത്സ്യത്തൊഴിലാളികൾക്ക് വീണ്ടും കരുതലുമായി പിണറായി സർക്കാർ .  മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് മാസം തോറും 3000 രൂപ വീതം ധനസഹായം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു . കോവിഡ്, പ്രകൃതിക്ഷോഭം,തുടങ്ങി കടുത്ത വറുതിയും ദുരിതവും പരിഗണിച്ചാണ് തീരുമാനം.

1,59,481 കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം ലഭിക്കും. ഇതിനായി 47കോടി 84 ലക്ഷം രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. ഉള്‍നാടന്‍ ജലാശയങ്ങളില്‍ മത്സ്യബന്ധനം നടത്തുന്നവര്‍ക്കും കടലില്‍ പോകുന്നവര്‍ക്കും സഹായം ലഭിക്കും

സംയോജിത മത്സ്യഗ്രാമ വികസന പദ്ധതിയിലുള്‍പ്പെടുത്തി തെരെഞ്ഞെടുത്ത മത്സ്യഗ്രാമങ്ങളിലെ തെരെഞ്ഞെടുത്ത പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ജീവനോപാധി സഹായം എന്ന നിലയ്ക്ക് പരമ്പരാഗത മത്സ്യബന്ധനയാനവും വലയും വാങ്ങുന്നതിനുള്ള ധനസഹായം തീരദേശ വികസന കോര്‍പ്പറേഷല്‍ മുഖേനെ ഇപ്പോഴും നല്‍കി വരുന്നു.

സംയോജിത മത്സ്യഗ്രാമ വികസന പദ്ധതി പ്രകാരം കേരളത്തിലെ 9 കടലോര ജില്ലകളില്‍ ഉള്‍പ്പെട്ട 25 മത്സ്യഗ്രാമങ്ങളിലെ 400 പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് യൂണിറ്റൊന്നിന് 40,000/- രൂപ വിലവരുന്ന പരമ്പരാഗത മത്സ്യബന്ധനയാനവും വലയും 90 ശതമാനം സബ്സിഡി നിരക്കില്‍ വാങ്ങുന്നതിനുള്ള ധനസഹായം നൽകുന്നു .

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂര്‍, കാസര്‍കോഡ് എന്നീ 5 കടലോര ജില്ലകളില്‍ ഉള്‍പ്പെട്ട 12 തെരഞ്ഞെടുക്കപ്പെട്ട മത്സ്യഗ്രാമങ്ങളിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് 100 ശതമാനം സബ്സിഡി നൽകും .

കരുതലിന്റെ കാവലാളായി പിണറായി സർക്കാർ ഒപ്പമുണ്ടെന്ന് ഒന്നുകൂടി തെളിയിച്ചിരിക്കുകയാണ് . എത്ര കടമായാലും എന്ത് പ്രതിസന്ധിയായാലും കടലിന്റെ മക്കളെ ചേർത്തു നിറുത്താൻ പിണറായി സർക്കാരിനെ കഴിയൂ .

Video Link

https://youtu.be/7Vk34TXXyLs

Leave A Reply
error: Content is protected !!