കോട്ടയം ജില്ലയിൽ തെരുവുനായ ആക്രമണം രൂക്ഷമാകുന്നു; പരിഭ്രാന്തിയിൽ ജനം, തിരിഞ്ഞുനോക്കാതെ അധികൃതർ

കോട്ടയം ജില്ലയിൽ തെരുവുനായ ആക്രമണം രൂക്ഷമാകുന്നു; പരിഭ്രാന്തിയിൽ ജനം, തിരിഞ്ഞുനോക്കാതെ അധികൃതർ

കോട്ടയം ജില്ലയിൽ തെരുവുനായ ശല്യം അതിരൂക്ഷമാകുന്നു. നിരവധി പേർ തെരുവുനായ ആക്രമണത്തിന് ഇരയായിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. വന്ധ്യംകരണത്തിനായി തുടങ്ങിയ എബിസി പദ്ധതിയും ജില്ലയിൽ താളം തെറ്റിയിരിക്കുകയാണ്.

കാൽനടയാത്രക്കാരും ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവരുമാണ് പ്രധാന ഇരകൾ. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ എപ്പോൾ വേണമെങ്കിലും തെരുവുനായ ആക്രമണത്തിന് ആരും ഇരയായേക്കാമെന്ന അവസ്ഥയാണ് കോട്ടയത്തുള്ളത്. ഒരു വർഷത്തിനിടെ ജില്ലയിൽ നിരവധി പേർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ഇത്രയൊക്കെ സംഭവിച്ചിട്ടും യാതൊരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല.

Leave A Reply
error: Content is protected !!