ജ​ർ​മ​നി​ക്ക് ആ​ദ്യ വ​നി​താ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി

ജ​ർ​മ​നി​ക്ക് ആ​ദ്യ വ​നി​താ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി

ബെ​ർ​ലി​ൻ: ജ​ർ​മ​നി​യിലേക്ക് ക്ക് ആ​ദ്യ വ​നി​താ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി. ഗ്രീ​ൻ പാ​ർ​ട്ടി സ​ഹ​നേ​താ​വ് അ​ന്ന​ലീ​ന ബെ​യ​ർ​ബോ​ക്കാ​ണ് ജ​ർ​മ​നി​യു​ടെ ആ​ദ്യ വ​നി​ത വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യാ​കു​ന്ന​ത്. ഗ്രീ​ൻ പാ​ർ​ട്ടി​യാ​ണ് ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

സെ​പ്റ്റം​ബ​ർ 26 ലെ ​പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ​ക്കും ഭൂ​രി​പ​ക്ഷം ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ജ​ർ​മ​നി​യി​ൽ ഗ്രീ​ൻ പാ​ർ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത്രി​ക​ക്ഷി സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​രി​ക്കാ​ൻ ധാ​ര​ണ​യാ​യി​രു​ന്നു. സോ​ഷ്യ​ൽ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി, ഫ്രീ ​ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി, ഗ്രീ​ൻ പാ​ർ​ട്ടി എ​ന്നി​വ​യു​ടെ സ​ഖ്യ​ത്തി​നു ബു​ധ​നാ​ഴ്ച ത​ത്വ​ത്തി​ൽ ധാ​ര​ണ​യാ​യി.

ത്രി​ക​ക്ഷി സ​ർ​ക്കാ​ർ നി​ല​വി​ൽ​വ​ന്നാ​ൽ ഡി​സം​ബ​ർ ആ​ദ്യം അ​ന്ന​ലീ​ന മ​ന്ത്രി​യാ​കും. 40കാ​രി​യാ​യ അ​ന്ന​ലീ​ന ര​ണ്ട് കു​ട്ടി​ക​ളു​ടെ അ​മ്മ കൂ​ടി​യാ​ണ്.

Leave A Reply
error: Content is protected !!