അട്ടപ്പാടി മധു കൊലപാതകക്കേസ്; വിചാരണ വീണ്ടും മാറ്റി

അട്ടപ്പാടി മധു കൊലപാതകക്കേസ്; വിചാരണ വീണ്ടും മാറ്റി

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ വീണ്ടും വിചാരണ മാറ്റി. ജനുവരി 25 ലേക്കാണ് കേസ് മാറ്റി വെച്ചത്. പ്രതികൾക്ക് ഡിജിറ്റൽ തെളിവുകൾ നൽകാൻ കൂടുതൽ സമയം അനുവദിച്ചു കൊണ്ടാണ് കേസ് ജനുവരി 25-ലേക്ക് മാറ്റിയത്. മണ്ണാർക്കാട് പട്ടികജാതി പട്ടിക വർഗ പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്.

സെപ്തംബറിലണ് കേസിന്റെ വിചാരണ തുടങ്ങാൻ ആദ്യം തീരുമാനം എടുത്തത്. അന്നത് നവംബർ 25 ലേക്ക് മാറ്റി. ഇന്നലെ കേസ് വീണ്ടും പരിഗണനയ്ക്ക് വന്നപ്പോൾ പ്രതികളുടെ ആവശ്യം പരിഗണിച്ച് വീണ്ടും രണ്ടു മാസത്തേക്ക് കൂടി നീട്ടിയത്. ജനുവരിയിൽ കേസ് പരിഗണിക്കുമ്പോൾ ഡിജിറ്റൽ രേഖകൾ ഉൾപ്പെടെയുള്ള തെളിവുകൾ കൈമാറാൻ കോടതി നിർദ്ദേശിച്ചു.

Leave A Reply
error: Content is protected !!