പീഡനത്തിനിരയായ കുട്ടിക്ക് സ്‌കൂളിൽ പ്രവേശനം നിഷേധിച്ചതായി പരാതി

പീഡനത്തിനിരയായ കുട്ടിക്ക് സ്‌കൂളിൽ പ്രവേശനം നിഷേധിച്ചതായി പരാതി

പീഡനത്തിന് ഇരയായ കുട്ടിക്ക് സ്‌കൂളിൽ പ്രവേശനം നിഷേധിച്ചതായി പരാതി. മാവേലിക്കര വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. സംഭവത്തിൽ കുട്ടിയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചു.

ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടിയുണ്ട്.പ്രവേശനം നൽകാത്തതിന്റെ കാരണം വിശദീകരിക്കാൻ സ്‌കൂൾ അധികൃതരോട് കോടതി നിർദേശിച്ചു. സംഭവം ദൗർഭാഗ്യകരമാണെന്നും സ്‌കൂളിൽ നിരവധി സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണെന്നും ഓരോകാരണങ്ങൾ പറഞ്ഞു കുട്ടിക്ക് അഡ്മിഷൻ നൽകുന്നില്ലെന്നും കുട്ടിയുടെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.

Leave A Reply
error: Content is protected !!