ഫെയ്‌സ്‌ബുക്ക്‌ സൗഹൃദം വിവാഹത്തിലെത്തി ; ഒടുവിൽ സ്ത്രീധന പീഡനം ആത്മഹത്യ ; തലകുനിക്കേണ്ടത് ആര്

ഫെയ്‌സ്‌ബുക്ക്‌ സൗഹൃദം വിവാഹത്തിലെത്തി ; ഒടുവിൽ സ്ത്രീധന പീഡനം ആത്മഹത്യ ; തലകുനിക്കേണ്ടത് ആര്

ഭര്‍ത്താവിന്റേയും ബന്ധുക്കളുടെയും പീഡനം ചൂണ്ടിക്കാട്ടുന്നതിനൊപ്പം നീതിക്കായി സമീപിച്ച പൊലീസ്‌ ഉദ്യോഗസ്‌ഥനില്‍നിന്നു തനിക്ക്‌ അപമാനം ഏല്‍ക്കേണ്ടി വന്നതു കൊണ്ടാണ് നിയമ വിദ്യാർത്ഥിയായ മോഫിയാ ആത്മഹത്യ ചെയ്തത് . തീരെ നിവർത്തിയില്ലാത്തതു കൊണ്ടാണ് ഈ കടുംകൈ ചെയ്തത് . അത് വ്യക്തമായി ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട് .

പപ്പാ സോറി നിങ്ങള്‍ പറഞ്ഞതായിരുന്നു ശരിയെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത് . അവന്‍ ശരിയല്ല. പറ്റുന്നില്ല ഇവിടെ ജീവിക്കാന്‍. ഞാന്‍ ഈ ലോകത്ത്‌ ആരേക്കാളും സ്‌നേഹിച്ചയാള്‍ എന്നെപ്പറ്റി ഇങ്ങനെ പറയുന്നത്‌ കേള്‍ക്കാനുള്ള ശക്‌തിയില്ല. അവന്‍ അനുഭവിക്കും. എന്തായാലും പപ്പ സന്തോഷത്തോടെ ജീവിക്ക്‌.

എന്റെ റൂഹ്‌ ഇവിടെതന്നെയുണ്ടാകും. ഞാന്‍ അവനെ അത്രമേല്‍ സ്‌നേഹിച്ചതാണ്‌ ഞാന്‍ ചെയ്‌ത തെറ്റ്‌. പടച്ചോനും അവനും എനിക്കും അറിയാവുന്ന കാര്യമാണത്‌. നീ എന്താണ്‌ എന്നോട്‌ ഇങ്ങനെ ചെയ്യുന്നതെന്ന്‌ മാത്രം എനിക്ക്‌ മനസിലാകുന്നില്ല. ഞാന്‍ എന്ത്‌ തെറ്റാണ്‌ നിങ്ങളോട്‌ ചെയ്‌തത്‌. നിങ്ങളെ ഞാന്‍ സ്‌നേഹിക്കാന്‍ പാടില്ലായിരുന്നു. ഞാന്‍ മരിച്ചാല്‍ അവന്‍ എന്തൊക്കെ പറഞ്ഞുണ്ടാക്കുമെന്ന്‌ അറിയില്ല.

അവന്‍ എന്നെ മാനസിക രോഗിയാക്കി കഴിഞ്ഞു. ഇനി ഞാന്‍ എന്തുചെയ്‌താലും എന്റെ പ്രശ്‌നം എന്ന്‌ പറഞ്ഞിട്ടുണ്ട്‌. എനിക്ക്‌ ഇനി ഇത്‌ കേട്ടുനില്‍ക്കാന്‍ വയ്യ. ഞാന്‍ ഒരുപാടായി സഹിക്കുന്നു. സി.ഐയ്‌ക്കതിരേ നടപടിയെടുക്കണം. സുഹൈലും മാതാവും പിതാവും ക്രിമിനലുകളാണ്‌. അവര്‍ക്ക്‌ പരമാവധി ശിക്ഷ കൊടുക്കണം. എന്റെ അവസാനത്തെ ആഗ്രഹമാണ് . ഇങ്ങനെ പറഞ്ഞാണ് ആത്മഹത്യാക്കുറിപ്പ് അവസാനിക്കുന്നത് .

ഫെയ്‌സ്‌ ബുക്ക്‌ വഴിയുള്ള സൗഹൃദമാണ്‌ മോഫിയ പര്‍വീണും മുഹമ്മദ്‌ സുഹൈലും തമ്മിലുള്ള വിവാഹത്തില്‍ കലാശിച്ചത്‌. കോതമംഗലം സ്വദേശിയായ സുഹൈലിന്റെ വീട്ടുകാര്‍ വിവാഹാലോചന നടത്തിയപ്പോഴും അവരെക്കുറിച്ച്‌ മോഫിയക്കും വീട്ടുകാര്‍ക്കും മതിപ്പായിരുന്നു.

എങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം വിവാഹം ഉടനെ നടത്താന്‍ കഴിയുമായിരുന്നില്ല. എന്നാല്‍, സുഹൈലിന്റെ വീട്ടുകാര്‍ തങ്ങള്‍ക്ക്‌ കുട്ടിയെ മാത്രം മതിയെന്ന്‌ പറഞ്ഞ്‌ വിവാഹത്തിന്‌ നിര്‍ബന്ധിച്ചു. അതനുസരിച്ചു കഴിഞ്ഞ ഏപ്രില്‍ മൂന്നിന്‌ നിക്കാഹ്‌ നടത്തി. കല്യാണപ്പാർട്ടി ഡിസംബറില്‍ നടത്താനിരിക്കുകയായിരുന്നു .

ഇതിനിടയിലാണ്‌ സുഹൈലും വീട്ടുകാരും സ്‌ത്രീധനം ആവശ്യപ്പെട്ടത്‌. സുഹൈലിന്‌ ബിസിനസ്‌ ചെയ്യുന്നതിനും സിനിമ ചെയ്യാനുൾപ്പെടെ പണം വേണമെന്നായിരുന്നു ആവശ്യം. വിവാഹത്തിനു മുന്‍പ്‌ പറഞ്ഞിരുന്നത്‌ സുഹൈല്‍ ഗള്‍ഫില്‍ പോകുമെന്നായിരുന്നു. എന്നാല്‍, വിവാഹശേഷം അതുണ്ടായില്ല. പല തരത്തിലുള്ള ജോലികളെക്കുറിച്ച്‌ പറഞ്ഞിരുന്നെങ്കിലും അതിനൊന്നും പോകുന്നുണ്ടായിരുന്നില്ല.

സ്‌ത്രീധനത്തിന്‍റെ പേരിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന്‌ മോഫിയ സ്വന്തം വീട്ടിലായിരുന്നു. ഭര്‍ത്താവും ഭര്‍തൃമാതാവും പീഡിപ്പിച്ചെന്നാരോപിച്ച്‌ ദേശീയ മനുഷ്യാവകാശ കമ്മിഷന്‌ പരാതി നല്‍കി. കമ്മിഷന്‍ പരാതി റൂറല്‍ എസ്‌.പിക്ക്‌ കൈമാറി. എസ്‌.പിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ്‌ സി.ഐ. ഇരുകൂട്ടരെയും ചര്‍ച്ചയ്‌ക്ക്‌ വിളിച്ചത്‌.

Video Link

https://youtu.be/2ul1d2lvxDY

Leave A Reply
error: Content is protected !!