സന്ദീപ് വാര്യരുടെ വീട്ടിൽ അതിക്രമിച്ച് കയറിയ ആൾ അറസ്റ്റിൽ

സന്ദീപ് വാര്യരുടെ വീട്ടിൽ അതിക്രമിച്ച് കയറിയ ആൾ അറസ്റ്റിൽ

പാലക്കാട്: ബി ജെ പി വക്താവ് സന്ദീപ് ജി വാര്യരുടെ വീട്ടിൽ അതിക്രമിച്ചു കയറിയയാൾ അറസ്റ്റിലായി. പളളിക്കുന്ന് സ്വദേശി യൂസഫാണ് ചെത്തല്ലൂരിലെ സന്ദീപ് വാര്യരുടെ വീട്ടിൽ അതിക്രമിച്ചു കയറിയത്. റബ്ബർഷീറ്റ് മോഷ്ടിക്കാനാണ് യൂസഫ് അതിക്രമിച്ച് കയറിയതെന്നാണ് പൊലീസ് പറയുന്നത്. ഈ സമയത്ത് പൊലീസിന്റെ പട്രോളിങ് വാഹനം കടന്നു പോകുന്നത് കണ്ടതിനാൽ മോഷണശ്രമം ഉപേക്ഷിക്കുകയായിരുന്നു. പ്രതിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്നു കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.

ഇയാളുടെ സിസിടിവി ദൃശ്യങ്ങൾ ഏതാനും ദിവസം മുൻപ് സന്ദീപ് വാര്യർ തന്നെ പുറത്തുവിട്ടിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നവംബർ 21ന് സന്ദീപ് വാര്യർ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് പോസ്റ്റിലെ വാക്കുകൾ ഇങ്ങനെ: “ഇന്ന് പുലർച്ചെ പ്രായമായ അച്ഛനും അമ്മയും താമസിക്കുന്ന ചെത്തല്ലൂരിലെ വീട്ടിൽ അതിക്രമിച്ച് കയറിയ അപരിചതൻ്റെ ദൃശ്യങ്ങൾ സിസിടിവിയിൽ ലഭിച്ചു. വധഭീഷണി ഉയർന്ന സാഹചര്യത്തിൽ ഇതു സംബന്ധിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അച്ഛൻ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.”

Leave A Reply
error: Content is protected !!